സർഗവസന്തം തീർത്ത് 'മാമ്പഴക്കാലം' സമാപിച്ചു

കരുനാഗപ്പള്ളി: കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സായി ടവറിൽ സംഘടിപ്പിച്ച നാലുദിവസത്തെ 'മാമ്പഴക്കാലം' അവധിക്കാല ക്യാമ്പ് സമാപിച്ചു. വ്യക്തിവികസനം, നേതൃപഠനം, ജീവിതനിപുണതാ വിദ്യാഭ്യാസം, പ്രസംഗ പരിശീലനം, നാടൻപാട്ടുകൾ, നാടകകളരി, പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, പേപ്പർ ക്രാഫ്റ്റ് വർക്കുകൾ, ഒറിഗാമി, ചരിത്ര പഠനയാത്ര, നാട്ടുകൂട്ടം രക്ഷാകർതൃസംഗമം എന്നിവ ക്യാമ്പി​െൻറ ഭാഗമായി നടന്നു. സമാപനസമ്മേളനം സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. വിനുമോഹൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഐറിഷ് വത്സമ്മ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുജിത് എഡ്വിൻ പെരേര, ജി.എസ്. പ്രസൂൺ, മഞ്ജുക്കുട്ടൻ, അനിൽ കിഴക്കടത്ത്, ബിജു മാവേലിക്കര, മുഹമ്മദ് സലിംഖാൻ, ഭാരവാഹികളായ പി. രമേശ്, ബെറ്റ്‌സൺ വർഗീസ്, ഗൗരി എസ്. കുമാർ, ആദിത്യസന്തോഷ്, അരവിന്ദ്, ഭഗത് രാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.