പന്മനയിലെ ഒഴിവാക്കിയ ഭൂമി ഏറ്റെടുക്കണം; ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

ചവറ: പന്മന വില്ലേജിലെ ഭൂമി ഏറ്റെടുക്കാൻ വിളിച്ച ഭൂവുടമകളുടെ യോഗത്തിൽ ഒരുവിഭാഗത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. സർക്കാർ ഏറ്റെടുക്കുന്ന ലിസ്റ്റിൽ ഉൾപ്പെടാത്ത വീട്ടുകാർ കഴിഞ്ഞദിവസം പ്രതിഷേധവുമായി ഭൂവുടമകളുടെ യോഗം നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. കെ.എം.എം.എൽ കമ്പനി നേരത്തെ ഭൂമി ഏറ്റെടുത്ത പന്മനയിൽ സമീപപ്രദേശത്തെ താമസക്കാരാണിവർ. അന്ന് 37 ഏക്കർ ഭൂമി കമ്പനി ഏറ്റെടുത്തതിനെ തുടർന്ന് 2004ൽ പന്മനയിലെ പൊന്നുംവില തഹസിൽദാർക്ക് ഇവിടുള്ളവർ വസ്തു ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമ്മതപത്രം നൽകിയിരുന്നു. എന്നാൽ, കാലങ്ങളായി കമ്പനിയുടെ രാസമാലിന്യങ്ങളുടെ ദുരിതംപേറുന്ന തങ്ങളെ അവഗണിച്ച് അശാസ്ത്രീയമായ ലിസ്റ്റാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. വർഷങ്ങളായി പല കോണുകളിൽ പരാതിനൽകി കാത്തിരുന്ന തങ്ങളെ അവസാനനിമിഷം ഒഴിവാക്കിയതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. എം.എൽ.എ, കലക്ടർ, സബ് കലക്ടർ എന്നിവർക്ക് നാട്ടുകാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി പത്മകുമാർ, അഭിലാഷ്, റെജി മണ്ണാർക്കാട്, സജയപ്രസാദ്, വാസുദേവൻ എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.