മുതിര്‍ന്ന പൂര്‍വവിദ്യാർഥികളെ ആദരിച്ചു

ആറ്റിങ്ങല്‍: മികവുത്സവ ഭാഗമായി തോന്നയ്ക്കല്‍ മണലകം ഗവ. എല്‍.പി സ്‌കൂളില്‍ . വാര്‍ഡ് അംഗം വേണുഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പോത്തന്‍കോട് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. 90 വര്‍ഷത്തിലധികം പഴക്കമുള്ള മണലകം സ്‌കൂളിലെ ആദ്യകാല വിദ്യാർഥികളായിരുന്ന നീലകണ്ഠപിള്ള, ഭാസ്‌കരന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍ എന്നിവരെയാണ് ആദരിച്ചത്. കുട്ടികള്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. എം.എം. യൂസഫ്, ഗോപി മങ്കാട്ടുമൂല, മുരളീധരന്‍നായര്‍, വിനതകുമാരി, ഷിജി വി.എസ്. ദിലീപ്കുമാര്‍, ബിബി എം. ഇല്യാസ് എന്നിവര്‍ സംസാരിച്ചു. തോന്നയ്ക്കല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിൽ മികവുത്സവം ആരംഭിച്ചു ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിൽ മികവുത്സവം 2018 ആരംഭിച്ചു. പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികവാര്‍ന്ന അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ നേരില്‍ അറിയിക്കുന്നതിനും ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹിന്ദി, മലയാളം തുടങ്ങി എല്ലാ മേഖലയിലും തങ്ങള്‍ ആർജിച്ചിട്ടുള്ള മികവുകളെ കലാരൂപങ്ങളുടെയും സംവാദങ്ങളിലൂടെയും ചെറുയോഗങ്ങളുടെയും ഒക്കെ രൂപത്തില്‍ വേനല്‍ക്കാല അവധിയില്‍ വിദ്യാർഥികള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് മികവുത്സവങ്ങള്‍. 16- മൈല്‍ ജങ്ഷനില്‍ മികവുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി ഉദ്ഘാടനം ചെയ്തു. ജലീല്‍ അധ്യക്ഷതവഹിച്ചു. വേങ്ങോട് മധു, ഉദയകുമാരി, ലളിതാംബിക, സി. ജയ്‌മോന്‍, വി. അജികുമാര്‍, എ. രസിയാബീവി, ജി. സജ്ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.