ചീഫ്​ സെക്രട്ടറിയുടെ വീട്ടുജോലിക്കാരിക്ക്​ ഗേറ്റ്​ തുറന്നുകൊടുത്തില്ല; മൂന്ന്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ!

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ വീട്ടുജോലിക്കാരിക്ക് ഗേറ്റ് തുറന്നുകൊടുക്കാൻ വൈകിയതിന് മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ! ചീഫ് സെക്രട്ടറിയുടെ ഒൗദ്യോഗികവസതിയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർെക്കതിരെയാണ് നടപടി. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പൊലീസുകാരനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതോടെ, െഎ.പി.എസുകാരുടെ വീടുകളിൽ മാത്രമല്ല, െഎ.എ.എസുകാരുടെ വീടുകളിലും പൊലീസുകാർ അടിമപ്പണി ചെയ്യേണ്ടിവരികയാെണന്ന തരത്തിൽ സേനക്കുള്ളിൽ ചർച്ചകൊഴുക്കുന്നു. മാർച്ച് 31നാണ് സംഭവം. കമാൻഡോ പരിശീലനം ഉൾപ്പെടെ ലഭിച്ച റാപ്പിഡ് റെസ്പോൺസ് ഫോഴ്സിലെ (ആർ.ആർ.എഫ്) അംഗങ്ങളായ രാജേഷ്, ബാലു, മിഥുൻ സോമൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ മിഥുൻ സോമൻ ഡ്യൂട്ടി കഴിഞ്ഞ് റെസ്റ്റിലായിരുന്നു. രാജേഷായിരുന്നു തൽസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. സാധാരണഗതിയിൽ ചീഫ് സെക്രട്ടറിയുടെ വീട്ടുജോലിക്കാരി രാവിലെ ഒമ്പേതാടെ എത്തി സ്വയം ഗേറ്റ് തുറന്ന് അകത്തുകയറുകയാണ് പതിവ്. സംഭവദിവസം അവർ നേരത്തെ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്തില്ലെന്നാണത്രെ പരാതി. പുതുതായി ചീഫ് സെക്രട്ടറിയുടെ വീട്ടിൽ ഡ്യൂട്ടിയിലെത്തിയതായിരുന്നു രാജേഷ്. ഗേറ്റ് തുറന്ന് െകാടുക്കാത്തത് ശ്രദ്ധയിൽപെട്ട ചീഫ് സെക്രട്ടറി െപാലീസുകാർ ഡ്യൂട്ടിയിലില്ലെന്ന വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സർവിസിൽനിന്ന് സസ്പെൻഡ് െചയ്ത് യൂനിറ്റ് ഹെഡ് ഉത്തരവ് പുറപ്പെടുവിച്ചത്രെ. വിവിധ ക്യാമ്പുകളിൽ നിന്നുള്ളവരെ ചേർത്താണ് ദ്രുതകർമസേനക്ക് (റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്) രൂപം നൽകിയിട്ടുള്ളത്. എന്നാൽ, ദ്രുതകർമ സേനാംഗങ്ങൾക്ക് ഉന്നതോദ്യോഗസ്ഥരുെട വീടുകളിൽ സെക്യൂരിറ്റി ജോലിയും ചെയ്യേണ്ട അവസ്ഥയാണ്. ഒാഖി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഇൗ സംഘത്തിലെ പലരെയും ഇപ്പോൾ െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ 'ജോലി'യാണ് ഏൽപിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ഭാര്യമാെരയും മക്കളെയും സല്യൂട്ട് ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും സേനാംഗങ്ങൾ പറയുന്നു. പല െഎ.എ.എസ്-െഎ.പി.എസ് ഉേദ്യാഗസ്ഥരുടെയും വസതികളിൽ ഡ്യൂട്ടിക്ക് പോകാൻ പൊലീസുകാർ തയാറല്ല. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അവിടെ നടക്കുന്നെതന്ന ആരോപണവും സേനക്കുള്ളിൽ ശക്തമാണ്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.