കൊല്ലം അജിത്തിന്​ നാടി​െൻറ അന്ത്യാഞ്​ജലി

കൊല്ലം: ജനനം കൊണ്ട് തിരുവല്ലക്കാരനെങ്കിലും ജീവിതം കൊണ്ട് കൊല്ലത്തുകാരനായി മാറിയ പ്രിയ നടൻ കൊല്ലം അജിത്തിന് നാടി​െൻറ അന്ത്യാഞ്ജലി. കൊച്ചിയിലെ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ നിര്യാതനായ അജിത്തി​െൻറ മൃതദേഹം രാവിലെ 11.30ഒാടെയാണ് കൊല്ലം കടപ്പാക്കടയിലെ വസതിയിലെത്തിച്ചത്. കഴിഞ്ഞ 16-നാണ് അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെതുടർന്ന് കുറച്ചുദിവസം മുമ്പ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് ഭൗതികശരീരം കടപ്പാക്കട സ്പോർട്സ് ക്ലബിൽ പൊതുദർശനത്തിനുവെച്ചു. നൂറുകണക്കിനാളുകൾ ക്ലബിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. വൈകിട്ട് ആറുമണിയോെട പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. അജിത്ത് മടങ്ങി; വില്ലന്മാരുടെ കഥ പറയാതെ *മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്നവരെക്കുറിച്ച് ഡോക്യുഫിക്ഷൻ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അജിത്ത് കൊല്ലം: മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾ ചെയ്യുന്നവരെ അണിനിരത്തി ഡോക്യുഫിക്ഷൻ ഒരുക്കാനുള്ള മോഹം ബാക്കിവെച്ചാണ് കൊല്ലം അജിത്ത് ഒാർമയായത്. ഇതി​െൻറ ചിത്രീകരണത്തിന് മുന്നോടിയായി 'ഞങ്ങളും ഇവിടെ ജീവിച്ചിരിപ്പുണ്ട്' എന്ന തലക്കെേട്ടാടെ ടീസറും അടുത്തിടെ പുറത്തിറക്കിയിരുന്നു. കൊമ്പനാനകളുടെ മുഖഭാഗത്ത് കുണ്ടറ ജോണി, ഭീമൻ രഘു, അബു സലിം, കീരിക്കാടൻ ജോസ് തുടങ്ങിയവരുടെ മുഖം ചേർത്തുെവച്ചായിരുന്നു ടീസറിെന കൗതുകകരമാക്കിയത്. 'ന്യൂ ജനറേഷൻ' എന്ന പേരിൽ സിനിമകളുടെ ശൈലി മാറിയപ്പോൾ 'അവസരം' കുറഞ്ഞ നടന്മാരെയെല്ലാം ചിത്രീകരണത്തിൽ ഉൾപ്പെടുത്താനായിരുന്നു അജിത്ത് ലക്ഷ്യമിട്ടത്. സംവിധാനം പഠിക്കാൻ 1980 -82 കാലഘട്ടത്തിൽ സംവിധായകൻ പത്മരാജനെ മുതുകുളത്തെ അദ്ദേഹത്തി​െൻറ വീട്ടിൽ ചെന്ന് കണ്ടതോടെയാണ് അജിത്തിന് മുന്നിൽ നടനാകാനുള്ള വഴി തുറന്നത്. വലിയ കണ്ണുകളും ഉറച്ച ശരീരവും അജിത്തി​െൻറ അക്കാലത്തെ ട്രേഡ് മാർക്കായിരുന്നു. '1984 കാലഘട്ടത്തിൽ െഎ.വി. ശശിയുടെ സിനിമകളിലെ സ്ഥിരം 'വില്ലനും ഗുണ്ടയും' ഒക്കെയായി അജിത്ത് നിറഞ്ഞുനിന്നു. സത്യൻ അന്തിക്കാടി​െൻറ 'നാടോടിക്കാറ്റി'ലൂടെ കുണ്ടറ ജോണിക്കൊപ്പം പേടിത്തൊണ്ടന്മാരായ ഗുണ്ടകളുടെ വേഷത്തിൽ അജിത്തും തിളങ്ങി. വി.കെ. പ്രകാശി​െൻറ 'ഗുലുമാൽ' എന്ന സിനിമയിലെ വേഷവും കൈയടി നേടി. സഹോദരൻ അനിൽദാസ് ഒടുവിൽ സംവിധാനം ചെയ്ത 'ആലീസ് ട്രൂ സ്റ്റോറി' എന്ന സിനിമയിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിട്ടാണ് വേഷമിട്ടത്. ത​െൻറ പിതാവ് ഹരിദാസ് ജോലി ചെയ്ത റെയിൽവേയിലെ ഉദ്യോഗസ്ഥനായി വേഷമിട്ടതിൽ അജിത്ത് ഏറെ സേന്താഷിച്ചിരുന്നു. ഇളയ സഹോദരനും റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന കിഷോർ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിരവധി പരസ്യ ചിത്രങ്ങളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. മോേട്ടാർ വാഹനവകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി, സാമൂഹികക്ഷേമ വകുപ്പ്, നാഗർകോവിൽ ഹോളിക്രോസ് ആശുപത്രി എന്നിവക്കായി തയാറാക്കിയ ബോധവത്കരണ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളായിരുന്നു സഹോദരൻ കിഷോർ അജിത്തിനായി കരുതിവെച്ചത്. ആദ്യ സംവിധാന സംരംഭമായ 'കോളിങ് ബെല്ലി'​െൻറ തിരക്കഥയും നിർമാണവും നായകവേഷവും അജിത്താണ് ചെയ്തത്. രണ്ടാമത്തെ സിനിമയായ 'പകൽപോലെ' തീവ്രവാദത്തിനെതിരെയുള്ള സന്ദേശമായിരുന്നു. ശ്രീഹരി മൂവീസി​െൻറ ബാനറിൽ അജിത്തായിരുന്നു ഇൗ ചിത്രത്തി​െൻറയും നിർമാണം. അജിത്തിനെ കൂടാതെ കോഴിക്കോട് നാരായണൻ നായർ, കനകലത, റിയാസ്ഖാൻ തുടങ്ങിയ ഇരുപതോളം നടീനടന്മാർ വേഷമിട്ടിരുന്നു. മൂന്നാമത്തെ സംവിധാനസംരംഭമായ 'ഒരു കടലിനുമപ്പുറ'ത്തി​െൻറ ഒന്നാം ഷെഡ്യൂൾ അടുത്തിടെ കോഴിക്കോട് മുക്കത്ത് പൂർത്തിയാക്കിയിരുന്നു. രണ്ടാം ഷെഡ്യൂളി​െൻറ ഒരുക്കത്തിനിടെയാണ് മരണം. ഇടക്കാലത്ത് ചില സീരിയലുകളിലും വേഷമിട്ടിരുന്നു. ഒരു മാസം മുമ്പ് ഏഷ്യാനെറ്റ് കോമഡി സ്റ്റാറിൽ ചെയ്ത ഹാസ്യവേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.