ഡോ. രാജേന്ദ്രകുമാർ അനയത്ത് കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണം^ എം.വിൻസൻറ് എം.എൽ.എ

ഡോ. രാജേന്ദ്രകുമാർ അനയത്ത് കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണം- എം.വിൻസൻറ് എം.എൽ.എ തിരുവനന്തപുരം: സർക്കാർ പ്രസുകൾ അടച്ചുപൂട്ടാനുള്ള ഡോ. രാജേന്ദ്രകുമാർ അനയത്ത് കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയമെന്ന് കേരള ഗവ. പ്രസസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വർക്കിങ് പ്രസിഡൻറ് എ. വിൻെസൻറ് എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടു. റിപ്പോർട്ടിനെതിരെ ഐ.എൻ.ടി.യു.സി എൻ.ജി.ഒ അസോസിയേഷൻ സംയുക്തമായി അച്ചടിവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 11 സർക്കാർ പ്രസുകളും ജില്ല ആസ്ഥാനങ്ങളാൽ ഫാം സ്റ്റോറുകളുമാണ് അച്ചടിവകുപ്പിന് കീഴിലുള്ളത്. തിരുവനന്തപുരം സ്റ്റാമ്പ് പ്രസ്, ഗവ. പ്രസ് കൊല്ലം, വയനാട് ഗവ. പ്രസ് എന്നിവ അടച്ചുപൂട്ടുക, ജില്ല ആസ്ഥാനങ്ങളിലെ ഫാ സ്റ്റോറുകൾ നിർത്തലാക്കുക, തസ്തിക വെട്ടിക്കുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിന് പുറമെ സർക്കാർ പ്രസിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥങ്ങളും ഗവ. പ്രസുകളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന പല നിരീക്ഷണങ്ങളും ശിപാർശകളിലുണ്ട്. സേവനമേഖലയിൽനിന്ന് ഉൽപാദന മേഖലയിലേക്ക് മാറ്റുന്ന തരത്തിലുള്ള റിപ്പോർട്ട് നടപ്പാക്കിയാൽ സർക്കാർ പ്രസുകൾ തന്നെ ഇല്ലാതാകുമെന്ന് എം.എൽ.എ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി വി. പ്രതാപചന്ദ്രൻ, ഭാരവാഹികളായ കാട്ടാക്കട മോഹനൻ, ഷാജി കുര്യൻ, വെമ്പായം അനിൽ, കരമന അനിൽ, ജെ.എഡിസൺ, വി.ബി. സതീഷ്, സന്തോഷ്കുമാർ, ബി.രഞ്ജിത്ത്, എ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.