വികസനമല്ല പകൽകൊള്ളയാണ് കേരളത്തിൽ -^കെ. മുരളീധരൻ

വികസനമല്ല പകൽകൊള്ളയാണ് കേരളത്തിൽ --കെ. മുരളീധരൻ നെയ്യാറ്റിൻകര: നഗരസഭയിൽ നടക്കുന്ന അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധധർണ നടത്തി. -കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ വി.കെ. അവനീന്ദ്രകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ മുഖ്യ പ്രഭാഷണം നടത്തി യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്, മുൻ എം.എൽ.എ ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികളായ എം. മുഹിനുദീൻ, എം.ആർ. സൈമൺ, മാരായമുട്ടം സുരേഷ്, കക്കാട് രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, ജോസ് ഫ്രാങ്ക്ലിൻ, വിനോദ്സെൻ, തിരുപുറം ഗോപൻ, സുമകുമാരി, മര്യാപുരം ശ്രീകുമാർ, എസ്.കെ. അശോക് കുമാർ എന്നിവർ സംസാരിച്ചു. നവീകരണത്തി​െൻറ പേരിൽ നിലവിലെ കെട്ടിടം പൊളിച്ചു ആശുപത്രി പടിക്കല്‍ പ്രതിഷേധധര്‍ണ നടത്തി വെള്ളറട: നവീകരണത്തി​െൻറ പേരിൽ ചെമ്പൂര് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലെ കെട്ടിടം പൊളിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. യാതൊരു കേടുപാടും ഇല്ലാതിരുന്ന ബലവത്തായ കെട്ടിടമാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ആര്യന്‍കോട് പഞ്ചായത്ത് ഭരണസമിതി പൊളിച്ചത്. എന്നാൽ, മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം തൽസ്ഥാനത്ത് നിർമിക്കാത്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് ആര്യന്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിേഷധധര്‍ണ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. ആര്യന്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി. സ്റ്റീഫന്‍ അധ്യക്ഷതവഹിച്ചു. വി.ജെ. വിൽഫ്രഡ്‌സന്‍, എ.ടി. ജോര്‍ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്‍. വത്സലന്‍, സോമന്‍കുട്ടിനായര്‍, മഞ്ചവിളാകം ജയകുമാര്‍, ഒറ്റശേഖരമംഗലം സുകുമാരന്‍, വിഭുകുമാര്‍, മനോഹരന്‍, സത്യനേശന്‍, സുമലാല്‍, റാബി, ലീല സ്റ്റാന്‍ലി, സജികുമാര്‍, സുദേവന്‍, രാജന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.