കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കരുത്​ ^തമ്പാനൂർ രവി

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കരുത് -തമ്പാനൂർ രവി തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സഹകരണ ബാങ്കുകളെ സർക്കാർ ഏല്‍പിച്ച ശേഷവും പെന്‍ഷന്‍ വിതരണം മുടങ്ങിയെന്ന് റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി ജന. സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. ആവശ്യമായ പണം കൈവശമുണ്ടായിട്ടും വിതരണംചെയ്യാതെ തടഞ്ഞുെവച്ചിരിക്കുകയാണ്. സഹകരണ ബാങ്ക് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും നിസ്സകരണവും കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ കൈകാര്യംചെയ്യുന്നവരുടെ അനാസ്ഥയുമാണ് പെന്‍ഷന്‍കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയത്. മാര്‍ച്ച് 20ന് തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും നടന്നില്ല. വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ ഇനിയും ആത്മഹത്യയിലേക്ക് തള്ളിവിടാതെ പെന്‍ഷന്‍ ഉടന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണം. അഞ്ച് മാസത്തെ കുടിശ്ശിക നല്‍കിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഇനിയും പെന്‍ഷന്‍ കിട്ടാത്ത ആയിരത്തില്‍പരം പേരുണ്ട്. അതേസമയം, മരിച്ചവര്‍ക്ക് പോലും വീണ്ടും പെന്‍ഷന്‍ അനുവദിക്കുന്ന അവസ്ഥയും ഉണ്ട്. അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റരീതിയില്‍ പെൻഷൻ വിതരണംചെയ്യാന്‍ സംവിധാനം ഒരുക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.