നാട്ടുകാർ പ്രതിഷേധിച്ചു, മരം മുറിച്ചുമാറ്റി

കല്ലറ: അപകടകരമായി നിന്ന മരം മുറിച്ച് മാറ്റാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി. കല്ലറ പാങ്ങോട് റോഡിൽ മരുതമൺ കുളമാൻകുഴി ജങ്ഷനിൽ ഉണങ്ങിനിന്ന കൂറ്റൻ മാവാണ് അപകടഭീഷണിയിലായത്. മാവ് മുറിച്ചുമാറ്റുന്നതിന് നിരന്തരം പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡുപരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പാങ്ങോട് പൊലീസ് നാട്ടുകാരുമായി ചർച്ചനടത്തി ഫയർഫോഴ്സിനെ വരുത്തി മരം മുറിച്ചുമാറ്റി. നോമിനേറ്റ് ചെയ്തു കേരളപ്രദേശ് പ്രവാസി കോൺഗ്രസ്, വാമനപുരം നിയോജകമണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അനിൽകുമാർ ഡി.ആർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.