കാളവണ്ടിയും കർഷക ആത്മഹത്യയുടെ ടാബ്ലോയും കൗതുകമായി

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസുമായി ചേർന്ന് കെ.പി.സി.സി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ . പാളയത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. മാർച്ചി​െൻറ മുൻനിരയിൽ രണ്ടു കാളകളെ പൂട്ടിയ വണ്ടി എം.ജി റോഡിലൂടെ നീങ്ങി. മാർച്ചിൽ പങ്കെടുത്തവരെല്ലാം ചെറിയ കോൺഗ്രസ് പതാക വീശി നീങ്ങിയതും പുതുമയായി. മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാറിനെതിരെ ഇടതു പാർട്ടികളുടെയും കിസാൻസംഘി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. പിന്നിൽ പ്രത്യേകം തയാറാക്കിയ വാഹനത്തിൽ കർഷക ആത്മഹത്യയുടെ ടാബ്ലോയും നീങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.