ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ കെ.പി.സി.സിക്ക്​ പുതിയ അധ്യക്ഷൻ ജോൺ പി. തോമസ്​

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിക്ക് ഹൈകമാൻഡ് ഒരുങ്ങുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉൾപ്പെടെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വം തയാറെടുക്കുന്നത്. വി.എം. സുധീരൻ സ്ഥാനമൊഴിഞ്ഞശേഷം കെ.പി.സി.സി അധ്യക്ഷ​െൻറ ചുമതല ഒരുവർഷമായി എം.എം. ഹസനാണ്. അതിനുശേഷം പാർട്ടിയിൽ ഗ്രൂപ്പിസത്തി​െൻറ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അധികകാലം തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സാധിക്കിെല്ലന്ന പ്രചാരണം താേഴത്തട്ടിൽവരെ ശക്തമാണ്. പാർട്ടി പ്രവർത്തനം ഉൗർജിതമാക്കുന്നതി​െൻറയും പ്രവർത്തനഫണ്ട് ശേഖരണത്തി​െൻറയും ഭാഗമായി ഇൗമാസം ഏഴുമുതൽ 26 വരെ സംസ്ഥാനതല പ്രചാരണജാഥക്കുള്ള തയാറെടുപ്പിലാണ് അദ്ദേഹം. പകരക്കാര​െൻറ കാര്യത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായ െഎക്യം ഇല്ലാത്ത സാഹചര്യത്തിൽ അടുത്ത പാർലെമൻറ് തെരഞ്ഞെടുപ്പ് വരെ ഹസൻ പാർട്ടി നേതൃത്വത്തിൽ തുടരുമെന്നാണ് പൊതുവെ കരുതെപ്പട്ടിരുന്നത്. രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിയെ ശക്തിെപ്പടുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അടുത്ത ലോക്സഭ തെെരഞ്ഞെടുപ്പിൽ ഹൈകമാൻഡ് ഏെറ പ്രതീക്ഷ വെച്ചുപുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതു യാഥാർഥ്യമാകണമെങ്കിൽ അതിന് ഉതകുന്ന നേതൃത്വം കെ.പി.സി.സിക്ക് വേണമെന്ന നിലപാടിലാണ് ഹൈകമാൻഡ്. കോൺഗ്രസ് വോട്ടിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തെയും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ഇൗ സാഹചര്യത്തിൽ അഴിച്ചുപണി സംബന്ധിച്ച് നേതാക്കളുടെ മനസ്സ് അറിയുന്നതിന് ഹൈകമാൻഡ് ശ്രമം ആരംഭിച്ചു. പുതിയ കെ.പി.സി.സി അധ്യക്ഷ​െൻറ കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തുമെങ്കിലും ഏതെങ്കിലും സമ്മർദത്തിന് വഴങ്ങാൻ ഹൈകമാൻഡ് തയാറല്ല. രാഹുൽ ഗാന്ധി നേരിട്ടായിരിക്കും തീരുമാനം എടുക്കുക. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരാണ് ൈഹകമാൻഡി​െൻറ സജീവ പരിഗണനയിലുള്ളത്. പുതിയ അധ്യക്ഷൻ നിയമിക്കപ്പെടുന്നതോടെ നിലവിലെ കെ.പി.സി.സി ഭാരവാഹികളിലും മാറ്റം വരും. ഭാരവാഹികളുടെ എണ്ണം നിലവിലുള്ളതി​െൻറ പകുതിയായി കുറയുമെന്നാണ് സൂചന. പുതിയ കെ.പി.സി.സി അധ്യക്ഷൻ നിയമിതനാകുന്നതോടെ സ്ഥാനം ഒഴിയേണ്ടിവരുന്ന എം.എം. ഹസന് മാന്യമായ ഇടം നൽകാനും ഹൈകമാൻഡ് മുൻകൈയെടുക്കുമെന്ന് സൂചനയുണ്ട്. ഘടകകക്ഷികളുടെ കൂടി സമ്മതത്തോടെ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് അദ്ദേഹത്തെ നിയമിച്ചേക്കും. നിലവിലുള്ള യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ ആരോഗ്യപ്രശ്നങ്ങൾ കാരണം വേണ്ടത്ര സജീവമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.