ടി.കെ.എം എൻജിനീയറിങ്​ കോളജിന്​ ദേശീയ നേട്ടം

പടമുണ്ട് കൊല്ലം: രാജ്യത്തെ മികച്ച 200 കോളജുകളുടെ പട്ടികയിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് േകാളജ് ഇടംനേടി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പി​െൻറ കോനാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് െഫ്രയിം വർക്കിലാണ് ടി.കെ.എം അംഗീകാരം നേടിയത്. തുടർച്ചയായി രണ്ടാംതവണയാണ് ദേശീയ റാങ്കിങ്ങിൽ ടി.കെ.എം നേട്ടംകൊയ്യുന്നത്. കേരളത്തിൽനിന്ന് അഞ്ച് എൻജിനീയറിങ് സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. കേരളത്തിലെ സർക്കാർ, എയ്ഡഡ്, അർധസർക്കാർ മേഖലകളിലെ എൻജിനീയറിങ് കോളജുകളിൽ നാക്കി‍​െൻറ 'എ' േഗ്രഡ് നേടിയ ഏക കോളജാണ് ടി.കെ.എമ്മെന്ന് പ്രിൻസിപ്പൽ ഡോ. എസ്. അയൂബ് പറഞ്ഞു. 1956ൽ തങ്ങൾകുഞ്ഞ് മുസ്ലിയാർ സ്ഥാപിച്ച കേരളത്തിലെ ആദ്യ എയ്ഡഡ് എൻജിനീയറിങ് കോളജായ ടി.കെ.എമ്മിൽ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി 17 എൻജിനീയറിങ് വിഭാഗങ്ങളുണ്ട്. ഇതിൽ സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങൾ ദേശീയ ഗവേഷണ കേന്ദ്രങ്ങളാണ്. സിവിൽ, ആർക്കിടെക്ചർ വിദ്യാർഥികൾക്കുള്ള ബിരുദാനന്തര വിഭാഗമായ അർബൻ പ്ലാനിങ് ഈ വർഷം ആരംഭിക്കും. കോളജി​െൻറ വജ്രജൂബിലി വേളയിൽ ലഭിച്ച ദേശീയ അംഗീകാരത്തിന് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാരും ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാരും അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.