എൻ.എസ്.എസ് കരയോഗം പ്രതിഷേധിച്ചു

ചാത്തന്നൂർ: ശ്രീഭൂതനാഥ ക്ഷേത്ര ഭരണസമിതി അംഗങ്ങളെ ആക്രമിച്ചതിൽ കാരംകോട് ശ്രീവിദ്യാധിരാജ . ക്ഷേത്ര ഭാരവാഹികളെ മർദിക്കുകയും കാണിക്ക പണവും സ്വർണവും അപഹരിക്കുകയും ചെയ്ത അക്രമിസംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കരയോഗം ഭാരവാഹികൾ ആവശ്യപ്പെട്ടു. തകർന്ന ഏലാതോടുകൾ മഴക്കാലത്തിന് മുമ്പ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തം കൊട്ടിയം: ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ ഉമയനല്ലൂർ ഏലായിലെ തകർന്ന് കിടക്കുന്ന തോടുകൾ മഴക്കാലത്തിന് മുമ്പ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാല് തോടുകളാണ് ഏലായിലൂടെ കടന്നുപോകുന്നത്. ഇതിൽ പലതും പാർശ്വഭിത്തികൾ തകർന്ന നിലയിലാണ്. മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകി പോകണമെങ്കിൽ നവീകരണം സാധ്യമാകണം. തോടിലൂടെ സുഗമമായി വെള്ളം ഒഴുകാത്തതിനാൽ കഴിഞ്ഞവർഷവും കൃഷിനാശമുണ്ടായിരുന്നു. വർഷംതോറും തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തോട്ടിലെ പുല്ലുകൾ വൃത്തിയാക്കുന്നതല്ലാതെ തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിക്കാൻ നടപടി സ്വീകരിക്കാറില്ലെന്ന് കർഷകർ പറയുന്നു. ഏലാതോടുകൾ പുനർനിർമിക്കുമെന്ന് എല്ലാവർഷവും ത്രിതല പഞ്ചായത്ത് അധികൃതർ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും അതെല്ലാം പാഴ്വാക്കായി മാറുകയാണ് പതിവ്. കൃഷിവകുപ്പ് അധികൃതർ മുൻകൈയെടുത്ത് തോടുകൾ വൃത്തിയാക്കി പുനർനിർമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.