ജീവകാരുണ്യ ഇടപെടല്‍ എല്ലാ വിഭാഗങ്ങളുടെയും ബാധ്യത ^സ്പീക്കര്‍

ജീവകാരുണ്യ ഇടപെടല്‍ എല്ലാ വിഭാഗങ്ങളുടെയും ബാധ്യത -സ്പീക്കര്‍ തിരുവനന്തപുരം: ജീവകാരുണ്യരംഗത്തെ ഇടപെടല്‍ എല്ലാവിഭാഗം ജനങ്ങളുടെയും ബാധ്യതയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിലേക്ക് പൂര്‍ണതോതില്‍ സഹായമെത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരിമിതികളുണ്ടാകും. ഈ രംഗത്ത് മതസംഘടനകളും സ്വകാര്യസംരംഭകരും നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തിലെ മലയോര, ചേരി, തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിടുന്ന 'ബി വണ്‍ സിറ്റി'യുടെ മാസ്റ്റര്‍ പ്ലാന്‍ ലോഞ്ചിങ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസ്റ്റർ പ്ലാൻ ലോഞ്ചിങ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിർവഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്തു. ബി വണ്‍ സിറ്റി ജനറൽ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി അധ്യക്ഷതവഹിച്ചു. സി.ഇ.ഒ ഇ.വി. അബ്ദുറഹ്മാന്‍ പദ്ധതി വിശദീകരിച്ചു. എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.വി. അന്‍വര്‍, പി.ടി.എ. റഹീം, എ.എം. ആരിഫ്, എ. സൈഫുദ്ദീന്‍, നേമം സിദ്ദീഖ് സഖാഫി എന്നിവർ സംസാരിച്ചു. ബി വണ്‍ സിറ്റി മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയ്യ ആണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം അഞ്ചിന് മലപ്പുറം കാളികാവില്‍ അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിക്കും. കാളികാവ് ഉദരംപൊയിലില്‍ 25 ഏക്കര്‍ ഭൂമിയിലാണ് ബി വണ്‍ സിറ്റിയുടെ പ്രഥമ പദ്ധതി നിലവില്‍ വരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.