ബി.ജെ.പി പ്രവർത്തകർ ബഹുജന മാർച്ചും ധർണയും നടത്തി

നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സുരേഷ് ഉദ്ഘാടനം ചെയ്തു. കാക്കാമൂലയിൽനിന്ന് ആരംഭിച്ച മാർച്ച് കായൽക്കര പമ്പ് ഹൗസിൽ സമാപിച്ചു. മേഖലയിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജലവിതരണം നടത്തുന്നത്. നിലവിെല പമ്പി​െൻറ ശക്തി ഇരട്ടിയാക്കുക. കല്ലിയൂർ, വെങ്ങാനൂർ, വിഴിഞ്ഞം, കോവളം മേഖലകളിലെ ജലവിതരണത്തിനായി സർക്കാർ മുന്നോട്ട് െവച്ച 65 കോടി രൂപയുടെ പ്രോജക്ട് എത്രയും വേഗം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പഞ്ചായത്ത് അംഗം ലതകുമാരി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി, ക്ഷേമനിധി സ്ഥിരംസമിതി അധ്യക്ഷ പി. പത്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. കുമാർ, ബ്ലോക്ക് അംഗങ്ങളായ വി. വിനുകുമാർ, ജി. സതീശൻ, മേഖലാ പ്രസിഡൻറുമാരായ കാരാംവിള വിജയകുമാർ, കെ.പി. അനിൽ. കോവളം മണ്ഡലം സമിതി അംഗം നിലമ വിനോദ്, പഞ്ചായത്ത് അംഗം ചന്തുകൃഷ്ണ എന്നിവർ പങ്കെടുത്തു. ക്ഷേത്രവക തിരുവാഭരണം ഏറ്റുവാങ്ങി മലയിൻകീഴ്: ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിൻറെ ഭാഗമായി ചൊവ്വാഴ്ച ക്ഷേത്രവക തിരുവാഭരണം പാറശാല ദേവസ്വത്തിൽ നിന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിൽ മലയം ശിവക്ഷേത്രസന്നിധിയിലേക്ക് വൈകീട്ട് കൊണ്ട് വന്നു. അവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി മലയിൻകീഴ് ജംഗ്ഷനിൽ എത്തിച്ചു. ക്ഷേത്ര കീഴ്ശാന്തി ശിവപ്രസാദ് തിരുവാഭരണം തലയിലേറ്റി ക്ഷേത്രത്തിലത്തിച്ചു.തുടർന്ന് ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് തിരുവാഭരണം ഭഗവാന് ചാർത്തി. പ്രത്യേക ദീപാരാധന കാണാൻ വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. ക്ഷേത്ര മേൽശാന്തി സുബ്രഹ്മണ്യൻപോറ്റി ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് കെ.തുളസീധരൻനായർ, സെക്രട്ടറി ബി. രമേഷ്കുമാർ,ഉൽസവകമ്മിറ്റി ചെയർമാൻ കെ.വി.രാധാകൃഷ്ണൻ,കൺവീനർ ആർ.എസ്.രാകേഷ്.എൻ.അജിത്കുമാർ, അസി. ദേവസ്വം കമ്മീഷണർ വി.മധുസൂദനൻനായർ, കെ.അനിൽകുമാർ എന്നിവർ സംബന്ധിച്ചു.ആറാട്ട് മഹോൽസവം10 ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.