മടവൂർ എൻ.എസ്.എസിൽ മികവുത്സവം

കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി മടവൂർ എൻ.എസ്.എസ് സ്കൂളി​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ പനപ്പാംകുന്ന് ഗവ. എൽ.പി.എസിൽ 'മികവുത്സവം 2018' സംഘടിപ്പിക്കും. വിദ്യാർഥികളുടെ പാഠ്യ--പാഠ്യേതര മേഖലയിലുണ്ടായ മികവുകൾ പൊതുസമൂഹവുമായി പങ്ക് വെക്കാനും അതുവഴി കൂടുതൽ ശക്തമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യാനുമായാണ് മികവുത്സവം സംഘടിപ്പിക്കുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.