ചോദ്യോത്തരം 'െഎക്കോണി'ലെ കണക്കുകൾ പരിശോധനക്ക്​ വിധേയമാക്കും

തിരുവനന്തപുരം: വൈകല്യമുള്ള കുട്ടികളെ പൊതുധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന ഷൊർണൂരിലെ െഎക്കോണിൽ പ്രത്യേകകഴിവും പരിശീലനവും നേടിയവരെയാണ് ഇതിനായി നിയമിക്കുന്നതെന്നും അതിനാൽ നിയമനങ്ങളിൽ പൂർണമായും സംവരണം പാലിക്കാൻ സാധിക്കുന്നിെല്ലന്നും പി.കെ. ശശിയുടെ സബ്മിഷന് മന്ത്രി കെ.കെ. ഷൈലജ മറുപടി നൽകി. സ്ഥാപനത്തിൽ 50 തസ്തികകൾക്ക് പുറമെ 130 പേരെ കരാർ, ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ കണക്കുകൾ സി.ആൻഡ് എ.ജിയുടെ ഒാഡിറ്റിങ്ങിന് വിധേയമാക്കാൻ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു. തസ്തികകൾ ധനവകുപ്പി​െൻറ അനുമതിക്ക് ശേഷം ധനവകുപ്പിൽനിന്ന് അനുമതിലഭിക്കുന്ന മുറക്ക് ഉഴവൂർ ഗവ. ആശുപത്രിയിൽ കൂടുതൽ തസ്തിക സൃഷ്ടിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മോൻസ് ജോസഫിനെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആശുപത്രിയിൽ കിടത്തിചികിത്സ ഉടൻ തുടങ്ങാനാകും. മൂന്ന് ഷിഫ്റ്റ് ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.