സന്തോഷ്​ ട്രോഫി താരങ്ങൾക്ക്​ ജില്ല ഫുട്​ബാൾ ​അസോസിയേഷ​െൻറ അവഗണന

തിരുവനന്തപുരം: 14 വർഷത്തിനു ശേഷം ഇന്ത്യൻ ഫുട്ബാളിൽ കേരളത്തെ അടയാളപ്പെടുത്തിയ ഫുട്ബാൾ താരങ്ങൾക്ക് തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ അവഗണന. ഇത്തവണ കിരീടം കേരളത്തിലെത്തിച്ച ടീമിലെ അംഗങ്ങളും പൊഴിയൂർ സ്വദേശികളുമായ എസ്. ലിജോ, സീസൺ, വലിയതുറ സ്വദേശി സജിത് പൗലോസ് എന്നിവരെയാണ് ജില്ല ഫുട്ബാൾ അസോസിയേഷൻ തീർത്തും അവഗണിച്ചത്. ചൊവ്വാഴ്ച കൊച്ചിയിലെ സ്വീകരണത്തിനു ശേഷം തലസ്ഥാനത്തെത്തിയ മൂവരെയും വരേവൽക്കാനോ അഭിനന്ദനമറിയിക്കാനോ അസോസിയേഷൻ ഭാരവാഹികളാരും തയാറായില്ല. ഉച്ചക്ക് മൂന്നോടെയാണ് മൂവരും പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ, ഇവരുടെ വീട്ടുകാരല്ലാതെ മറ്റാരും സ്വീകരിക്കാനെത്തിയില്ല. ഇതോടെ സജിത് പൗലോസ് സുഹൃത്തി​െൻറ ബൈക്കിലും ലിജോയും സീസണും ഒാേട്ടായിലും കെ.എസ്.ആർ.ടി.സി ബസിലുമായാണ് വീടെത്തിയത്. ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളിൽനിന്ന് ഇത്തരത്തിലൊരു 'സ്വീകരണം' പ്രതീക്ഷിച്ചിെല്ലന്ന് കേരളത്തി​െൻറ പ്രതിരോധ താരം എസ്. ലിേജാ 'മാധ്യമ'ത്തോട് പറഞ്ഞു. ഒാേട്ടായിൽ പാളയത്തെത്തിയ ഇരുവരും തുടർന്ന് തിരക്കുള്ള കെ.എസ്.ആർ.ടി.സി ബസിലാണ് പൊഴിയൂരെത്തിയത്. എന്നാൽ, സ്വന്തം നാട്ടിലും നനഞ്ഞ പ്രതികരണമാണ് ഇരുവർക്കും നേരിേടണ്ടി വന്നത്. ബസിറങ്ങിയ ഇരുവരും നടന്നാണ് വീടുകളിലേക്കെത്തിയത്. ഇൗ അനുഭവങ്ങളിൽനിന്ന് കേരളം ആദ്യ റൗണ്ടിൽതന്നെ തോറ്റുപോയ പ്രതീതിയാണ് തങ്ങൾക്കുണ്ടായതെന്ന് താരങ്ങൾ പറയുന്നു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണുണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.