പറക്കുളത്തുകാർക്ക് ഡീസൽ 'പണികൊടുത്തത്' കിണറുവെള്ളത്തിൽ

*കിണറിലെ ഡീസൽ സാന്നിധ്യം കുടിവെള്ളം മുട്ടിച്ചിട്ടും നടപടിയില്ല കൊട്ടിയം: ഡീസലി​െൻറ വില ദിനംപ്രതി വർധിക്കുമ്പോഴും കൊട്ടിയം പറക്കുളം മഞ്ഞക്കുഴിഭാഗത്തെ കിണറുകളിൽ ഡീസലി​െൻറ അളവുകൂടി വരുന്നു. കനാലിൽ വെള്ളം വന്നതോടെ കിണറുകളിൽ ഡീസൽ കലർന്ന വെള്ളത്തി​െൻറ നിരപ്പ് ഉയർന്നിട്ടുണ്ട്. മഞ്ഞക്കുഴിഭാഗത്തെ പത്തോളം വീടുകളിലെ കിണറുകളിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡീസൽ കാണപ്പെടുന്നത്. ഇതി​െൻറ ഉറവിടം കണ്ടെത്താൻ അധികൃതർ മെനക്കെടാത്തതി​െൻറ പിന്നിലെ കാരണം അറിയാതെ കുഴങ്ങുകയാണ് പ്രദേശവാസികൾ. പഞ്ചായത്ത് അധികൃതർ മുതൽ കലക്ടർക്കും ഓയിൽ കമ്പനിക്കും പരാതി നൽകിയെങ്കിലും കിണറുകളിൽ ഡീസൽ എത്തുന്നതി​െൻറ ഉറവിടം കണ്ടെത്താൻ നടപടിയുണ്ടായിട്ടില്ല. അധികൃതർ ൈകയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ പ്രദേശവാസികൾ പരാതിയുമായി സമീപിച്ചതിനെ തുടർന്ന് ഇതു സംബന്ധിച്ച വിശദീകരണം ഏപ്രിൽ അഞ്ചിന് നൽകണമെന്ന് ബന്ധപ്പെട്ടവരോട് കമീഷൻ നിർദേശിച്ചിട്ടുണ്ട്. കിണറ്റിൽ ഡീസൽ കാണുന്നുവെന്ന പരാതിയുമായി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലെത്തിയ കൊട്ടിയത്തെ വ്യാപാരിയായ ഐ. അബ്ദുസ്സലാമിനോട് പുതിയ പരാതി നൽകിയാൽ അന്വേഷിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. നേരേത്ത എം.എൽ.എയോടൊപ്പം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ സ്ഥലം സന്ദർശിച്ചിരുന്നു. ഇവരാണ് ഇപ്പോൾ പുതിയ പരാതിനൽകാൻ നിർദേശിച്ചിട്ടുള്ളത്. നാട്ടുകാർ നൽകിയ പരാതി വാട്ടർ അതോറിറ്റിക്ക് കൈമാറിയ കലക്ടർ ഏതെങ്കിലും പദ്ധതിയിൽപ്പെടുത്തി കിണർ മലിനമായ കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകാൻ കഴിയുമോ എന്നാരാഞ്ഞിട്ടുണ്ട്. മഞ്ഞക്കുഴി ചരുവിള വീട്ടിൽ പൊന്നമ്മ, സുജാത, മണി, അനന്തു ഭവനിൽ സിന്ധു, ജാസ് മൻസിലിൽ അയിഷ ബീവി, തട്ടാരുവിളയിൽ ഷുക്കൂർ, വെജിറ്റബിൾസ് ഉടമ അബ്ദുസ്സലാം തുടങ്ങിയവരുടെ വീടുകളിലെ കിണറുകളിലാണ് ഡീസൽ സാന്നിധ്യം കാണുന്നത്. ജലനിരപ്പ് ഉയർന്നതോടെ പ്രദേശമാകെ ഡീസലി​െൻറ ഗന്ധവുമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.