റോഡ് വെട്ടിക്കുഴിച്ച് ഓട നിർമാണം; പ്രതിക്ഷേധവുമായി നാട്ടുകാർ

വിളപ്പിൽ: റോഡ് കൈയേറി ഓട നിർമിക്കുന്നത് നാട്ടുകാർ സംഘടിച്ചെത്തി നിർത്തിവെപ്പിച്ചു. പടവൻകോട് മാങ്കോട്ടുകോണം -ഒറ്റത്തെങ്ങ് റോഡിലാണ് വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ ഓടയും കലുങ്കും നിർമിക്കാൻ പഞ്ചായത്ത് പദ്ധതിയിട്ടത്. കലുങ്കിനുവേണ്ടി റോഡിന് നടുക്ക് കുഴിയെടുത്തതോടെ നാട്ടുകാർ പ്രതിക്ഷേധവുമായി രംഗെത്തത്തിയിരുന്നു. തർക്കം നിലനിൽക്കുന്നതിനാൽ കലുങ്ക് നിമൊണം മുടങ്ങി. ഇതോടെ ആഴ്ചകളായി ഇതുവഴിയുള്ള കാൽനട തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിലെ ഓട അടച്ച് റോഡിന് വശത്തുകൂടി ഓട വെട്ടുന്നത് റോഡി​െൻറ വീതി കുറക്കുമെന്നും ഗതാഗത സൗകര്യം തടസ്സപ്പെടുമെന്നുമാണ് നാട്ടുകാരുടെ ആരോപണം. സമീപത്തെ ഭൂവുടമകളെ സഹായിക്കാൻ വാർഡ് അംഗം ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. പരാതിയുമായി നാട്ടുകാർ എത്തിയതോടെ പഞ്ചായത്ത് ഓട നിർമാണം നിർത്തിവെപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് സമിതി സബ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സബ് കമ്മിറ്റി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കലുങ്ക് കെട്ടി ഓട നിർമിക്കാനെത്തിയപ്പോഴാണ് വീണ്ടും നാട്ടുകാർ രംഗത്തെത്തിയത്. എന്നാൽ, റോഡിന് വശത്തുകൂടി നിർമിക്കുന്ന ഓടക്കു മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്നുണ്ട്. അതുകൊണ്ടുതന്നെ റോഡിൽ ഗതാഗത തടസ്സമുണ്ടാകില്ലെന്ന് വാർഡ് അംഗം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.