കാനായി പണിതത് പ്രതിഷേധത്തി​െൻറ ശിൽപങ്ങൾ ^എ.കെ. ബാലൻ

കാനായി പണിതത് പ്രതിഷേധത്തി​െൻറ ശിൽപങ്ങൾ -എ.കെ. ബാലൻ തിരുവനന്തപുരം: കാനായി കുഞ്ഞിരാമൻ പണിതത് പ്രതിഷേധത്തി​െൻറ ശിൽപങ്ങളാണെന്ന് മന്ത്രി എ.കെ. ബാലൻ. കനകക്കുന്ന് ഓഡിറ്റോറിയത്തിൽ 'കാനായിക്ക് 80, പ്രിയ ശിൽപി കാനായിക്ക് ആദരം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗ്നത കാണുമ്പോൾ ക്ഷോഭിക്കുന്നതെന്തിനാണെന്ന് ശിൽപങ്ങളിലൂടെ അദ്ദേഹം ചോദിച്ചു. മലയാളികളുടെ വികൃതമനസ്സിനെ ഒരുപരിധിവരെ ചികിത്സിക്കാൻ ശിൽപങ്ങളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളികളുടെ സദാചാര കാപട്യത്തോട് നടത്തിയ വെല്ലുവിളിയാണ് യക്ഷി. ജീവൻ തുടിക്കുന്ന പ്രതിമകളാണ് അദ്ദേഹം നിർമിച്ചത്. നിയമസഭയിൽ ഇ.എം.എസി​െൻറ പ്രതിമ കണ്ട് കെട്ടിപ്പിടിച്ച് ആര്യ അന്തർജനം പറഞ്ഞത് 'ഇത് ത​െൻറ ആൾ തന്നെ' എന്നാണ്. കവി ഹൃദയമുള്ള ശിൽപിയാണ് കാനായിയെന്നും മന്ത്രി പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതുപോലെയാണ് മലമ്പുഴയിലെ യക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. കാനായിയുടെ ജീവിതത്തിലെയും ശില്‍പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തി​െൻറ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. നഗ്നത അശ്ലീലമാണെന്ന് തെറ്റിദ്ധരിച്ചവരാണ് മലമ്പുഴയിലെ യക്ഷിയെക്കുറിച്ച് വിവാദമുണ്ടാക്കിയയെന്ന് അടൂർ പറഞ്ഞു. മഴയെക്കുറിച്ച് മഹാകവി കാളിദാസൻ എഴുതിയ വരികളിൽ തുടങ്ങി 'സാഗരകന്യക' എന്ന കാനായി ശിൽപത്തി​െൻറ സങ്കൽപത്തിൽ അവസാനിക്കുന്ന നൃത്താവിഷ്കാരം ജയപ്രഭ മേനോൻ അവതരിപ്പിച്ചു. ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, പ്രഫ. കെ.സി. ചിത്രഭാനു, ജിതേഷ് ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. യക്ഷി ശില്‍പത്തിന് 50 വര്‍ഷം തികയുന്നവേളയില്‍ അതി​െൻറ ദാര്‍ശനികതയെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.