ചുമട്ടുതൊഴിലാളി യൂനിയൻ മാർച്ച്​ നാളെ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടു തൊഴിലാളി യൂനിയ​െൻറ (സി.ടി.യു.സി) നേതൃത്വത്തിൽ ബുധനാഴ്ച സെക്രേട്ടറിയേറ്റിന് മുന്നിലും ജില്ല ലേബർ ഒാഫിസുകൾക്ക് മുന്നിലും മാർച്ചും ധർണയും നടത്തും. ചുമട്ടുതൊഴിലാളിവിരുദ്ധ ഒാർഡിൻസ് പിൻവലിക്കുക, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുക, സ്കാറ്റേഡ് തൊഴിലാളികൾക്ക് മിനിമം 2000 രൂപയായി പെൻഷൻ നൽകാൻ സർക്കാർ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയുമെന്ന് കേരള ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.