തെരഞ്ഞെടുപ്പ് ഫലം; കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വിലയിരുത്തല്‍ ^എം.എം. ഹസന്‍

തെരഞ്ഞെടുപ്പ് ഫലം; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വിലയിരുത്തല്‍ -എം.എം. ഹസന്‍ തിരുവനന്തപുരം: ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വിലയിരുത്തല്‍ കൂടിയാകും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ജനമോചനയാത്രയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ദിര ഭവനില്‍ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങള്‍, കെ.പി.സി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡൻറുമാര്‍, മണ്ഡലം പ്രസിഡൻറുമാര്‍ എന്നിവരുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്. സി.പി.എം അണികള്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി പക്ഷപാതപരമായി പെരുമാറുകയാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. ഇതിനെല്ലാമെതിരെയുള്ള ജനങ്ങളുടെ രോഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ ്ഫലങ്ങളില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്നും എം.എം. ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ശശിതരൂര്‍ എം.പി, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, സോളമന്‍ അലക്‌സ്, ആര്‍. വത്സലന്‍, ആര്‍. ശെല്‍വരാജ്, വിജയന്‍ തോമസ്, ശാസ്തമംഗലം മോഹനന്‍, പി.കെ. വേണുഗോപാല്‍, ജോര്‍ജ് മേഴ്‌സിയര്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.