മുസ്​ലിം അസോസിയേഷനിൽ ദീനിപഠന പരിശീലന ക്ലാസ്​

കൊല്ലം: മുസ്ലിം അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒമ്പത് മുതൽ 30 വരെ ദീനിപഠന പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പെങ്കടുക്കാം. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലാസ്. ഫോൺ: 0474 2719488, 9947272413. അക്കാദമി ചെയർമാൻ കായിക്കര നിസാമുദ്ദീ​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. എം. അബ്ദുൽ സലാം, പ്രിൻസിപ്പൽ എ. അബ്ദുല്ല മൗലവി, ഡയറക്ടർ എം.എ. സമദ്, കൺവീനർ എസ്.പി. അബ്ദുൽ സലാം, പ്രഫ. സിറാജുദ്ദീൻ കുട്ടി, എം.എസ്. സുബൈർ, അമാനുല്ലഖാൻ, സലാലുദ്ദീൻ, എ. അബ്ദുൽ റഹുമാൻ എന്നിവർ പങ്കെടുത്തു. വാഹനപ്രചാരണ ജാഥ കൊല്ലം: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളിവിരുദ്ധ ജനേദ്രാഹ നടപടികൾക്കെതിരെ രണ്ടിന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത േട്രഡ് യൂനിയൻ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിൽ വാഹനപ്രചാരണ ജാഥ ആരംഭിച്ചു. അയത്തിൽ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കെ. തോമസ്, ടി.കെ. സുൽഫി, വിശ്വനാഥൻ, ടി. വേണുഗോപാൽ, പനയം സജീവ്, ജി. സുരേഷ് കുമാർ, കെ. ഭാർഗവൻ, കണ്ണനല്ലൂർ ബെൻസിലി, ചക്കാലയിൽ നാസർ, സുരേഷ് ശർമ, ബി. രാമചന്ദ്രൻ, കുരീപ്പുഴ ഷാനവാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.