ലോക ഓട്ടിസം ദിനാചരണം പാറശ്ശാല ബി.ആർ.സിയിൽ സംഘടിപ്പിച്ചു

നെയ്യാറ്റിൻകര: . സർവശിക്ഷാ അഭിയാ​െൻറ ആഭിമുഖ്യത്തിൽ പാറശ്ശാല ഗവ.എൽ.പി.എസിൽ ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ മുഖ്യപ്രഭാഷണം നടത്തി. പരിശീലകരായ ആർ.എസ്. ബൈജുകുമാർ, ഐ. ഉമാദേവി, റിസോഴ്സ് അധ്യാപകരായ ആർ. ജയചന്ദ്രൻ, എൽ.ജി.ജി എന്നിവർ സംസാരിച്ചു. 'ഓട്ടിസവും പെരുമാറ്റ പ്രശ്നങ്ങളും' വിഷയത്തിൽ ഓട്ടിസം റിസോഴ്സ് പേഴ്സൺ എസ്.എം. രജനിമോഹൻ ക്ലാസെടുത്തു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ദിനാചരണത്തി​െൻറ ഭാഗമായി കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. എസ്. അജികുമാർ സ്വാഗതവും എം.എസ്. കാർത്തിക് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.