ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന്​ ഇരവിപുരം പൊലീസ് സ്​റ്റേഷന് മോചനമാകുന്നു

ഇരവിപുരം: മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരവിപുരം പൊലീസ് സ്റ്റേഷന് ഒടുവിൽ ശാപമോക്ഷമാകുന്നു. ഇരവിപുരം തിരുമുക്കിന് സമീപം പൊലീസ് സ്റ്റേഷനായി പുതിയ വാടക കെട്ടിടം അധികൃതർ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷ​െൻറ ശോച്യാവസ്ഥയെക്കുറിച്ച് 'മാധ്യമം കൊല്ലം ലൈവി'ൽ റിപ്പോർട്ട് ചെയ്തതാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. തകർന്നുവീഴാറായ ലോക്കപ്പ് സംവിധാനമില്ലാത്ത കെട്ടിടത്തിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുമുക്കിലെ പെട്രോൾ പമ്പിന് സമീപം തന്നെയാണ് സ്റ്റേഷനായി പുതിയ കെട്ടിടം വാടകക്കെടുത്തിട്ടുള്ളത്. സെപ്റ്റംബർ അവസാനം പുതിയ കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം. 27ന് ഉദ്ഘാടനം ചെയ്യുംവിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.