കസ്​റ്റഡിയിൽനിന്ന്​ ചാടിപ്പോയ പ്രതിക്കായി തിരച്ചിൽ ഉൗർജിതം

ഇരവിപുരം: കോടതിയിൽ ഹാജരാക്കിയശേഷം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴി ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ട നിരവധി മോഷണക്കേസുകളിലെ പ്രതി കിളിമാനൂർ മുടവൂർ സ്വദേശിയായ ഫാൻറം ഷാജിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച രാത്രിയാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് എസ്-.എൻ കോളജിന് സമീപം ട്രെയിനിൽനിന്ന് ചാടിയത്. തിരുവനന്തപുരം,കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശിയായ രാജേഷിനോട് വർക്കലയിൽ താമസിക്കുന്ന ത​െൻറ മാതാവിനെ കാണണമെന്ന് യാത്രക്കിടെ പറഞ്ഞിരുന്നതായി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ട് പിറവം കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് സംഭവം. ബാത്ത്റൂമിലേക്ക് പോകണമെന്ന് പറഞ്ഞ് വിലങ്ങ് അഴിപ്പിച്ചശേഷം ട്രെയിനി​െൻറ വേഗതകുറഞ്ഞ സമയത്ത് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതാകാമെന്നാണ് കരുതുന്നത്. കോടതിയിൽ ഹാജരാക്കാനായി ഇയാളെ എത്തിച്ചപ്പോൾ നിരവധിപേർ കാണാനെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇൗസമയം രക്ഷപ്പെടാൻ പദ്ധതി തയാറാക്കിയതായും സംശയമുണ്ട്.പൊലീസുകാർ അപായചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നത് ഇരവിപുരം സ്റ്റേഷനടുത്താണ്. പിന്നീട് ഏറെ കഴിഞ്ഞാണ് ഇരവിപുരം പൊലീസ് വിവരം അറിയുന്നത്. ട്രെയിനിൽനിന്ന് ചാടിയതിനാൽ റെയിൽവേ പൊലീസും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.