കർഷക ദ്രോഹനടപടികൾക്കെതിരെ 25ന്​ രാജ്​ഭവൻ മാർച്ച്​

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ കർഷകദ്രോഹ നടപടികൾക്കെതിരെ ഇൗ മാസം 25ന് രാജ്‌ഭവൻ മാർച്ച് നടത്തുമെന്ന് ഇടതുപക്ഷ സംയുക്‌ത കർഷകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മ്യൂസിയം പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് രാജ്‌ഭവന് മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കാർഷിക കടം എഴുതിത്തള്ളുക, കാർഷികോൽപന്നങ്ങൾക്ക് ഉൽപാദന ചെലവി​െൻറ 50 ശതമാനം ചേർത്ത് താങ്ങുവില നിശ്ചയിച്ച് നിയമം കൊണ്ടുവരുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, റബറിന് 200 രൂപ താങ്ങുവില നിശ്ചയിച്ച് റബർബോർഡ് ഏറ്റെടുക്കുക, റബർബോർ‌‌ഡി​െൻറ ആസ്‌ഥാനം കേരളത്തിൽ മാറ്റാനുള്ള നീക്കം അവസാനിപ്പിക്കുക, കന്നുകാലി വിൽപന നിയന്ത്രണ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. 25ന് ജില്ലകളിൽ കേന്ദ്ര ഓഫിസുകളിലേക്കും മാർച്ച് നടത്തും. സംയുക്‌ത കർഷക ജില്ലസമിതി നേതാക്കളായ കെ.സി. വിക്രമൻ, മാങ്കോട് രാധാകൃഷ്‌ണൻ, ബാലരാമപുരം രാജു, പി. പ്രസന്നകുമാർ, എ.എച്ച്. ഹഫീസ്, കോട്ടുകോണം ധർമരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.