ഒാണക്കാലത്ത്​ കാഷ്യൂ ​െഡവലപ്​മെൻറ്​ കോർപറേഷന്​ ​െറ​േക്കാഡ്​ നേട്ടം

കൊല്ലം: ഒാണക്കാലെത്ത കശുവണ്ടിപ്പരിപ്പ് വിൽപനയിൽ സംസ്ഥാന കാഷ്യൂ െഡവലപ്മ​െൻറ് കോർപറേഷൻ കൈവരിച്ചത് െറേക്കാർഡ് നേട്ടം. 87 ലക്ഷം രൂപയുടെ പരിപ്പ് വിൽപനയാണ് ഉത്രാടം ദിനം വരെ നടത്തിയത്. കോർപറേഷ​െൻറ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിനകത്തുനിന്ന് ഇത്രയും ഉയർന്ന തുകയുടെ വിൽപന കൈവരിക്കുന്നത്. ഒരു കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യമിട്ടത്. ഉത്രാടത്തിന് ശേഷമുള്ള കണക്കു കൂടി വന്നാൽ ഒരു കോടി രൂപക്കടുത്ത് വിൽപന നടന്നിട്ടുണ്ടാകുമെന്ന് ചെയർമാൻ എസ്. ജയമോഹൻ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, വിൽപനയും കയറ്റുമതിയും സംബന്ധിച്ച കണക്കുകൾ വെളിെപ്പടുത്താൻ കാപെക്സ് അധികൃതർ തയാറായില്ല. അത്തരം കണക്കുകൾ ഒന്നും എടുത്തിട്ടില്ലെന്നാണ് എം.ഡി ആർ. രാജേഷ് പറഞ്ഞത്. കശുവണ്ടി വികസന കോർപറേഷനിൽ കഴിഞ്ഞ വർഷം ഒാണക്കാലത്ത് നടന്നത് 10 ലക്ഷത്തിൽ താഴെ രൂപയുടെ കച്ചവടം മാത്രമായിരുന്നു. ഇത്തവണ ആസ്ഥാനത്തെ വിൽപന സ്റ്റാളിൽനിന്നുമാത്രം 10 ലക്ഷം രൂപയുടെ കച്ചവടം നടന്നു. ആഭ്യന്തര വിപണിയിൽ കശുവണ്ടിക്ക് ഡിമാൻഡ് ഏറിയതാണ് ഇത്രയും വിൽപന സാധ്യമാക്കിയത്. കയറ്റുമതിയിലും കോർപറേഷൻ നേട്ടം ൈകവരിച്ചു. ഇൗ വർഷം ഇതുവരെ 112 ടൺ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്തു. ഇതിൽ 80 ടൺ ഗൾഫ് രാജ്യങ്ങളിലേക്കാണ് അയച്ചത്. എന്നാൽ, വി.എൽ.സി ഗ്രൂപ് കേരളത്തിലെ ഫാക്ടറികൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണെങ്കിലും കശുവണ്ടി കയറ്റുമതിയിൽ മുന്നിൽ ഇപ്പോഴും അവരാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 484 കോടി രൂപയുടെ പരിപ്പ് കയറ്റി അയച്ചതായി വി.എൽ.സി മാനേജർ പി.എസ്. ഉണ്ണിത്താൻ 'മാധ്യമ'ത്തോട് പറഞ്ഞു. കശുവണ്ടി പരിപ്പി​െൻറ വില രണ്ടു വർഷം മുമ്പ് കിലോക്ക് 600 രൂപയായിരുന്നു. ഇപ്പോഴത് 1200 കടന്നു. അതിനാൽ 484 കോടി രൂപയുടെ കയറ്റുമതി നടെന്നങ്കിലും കയറ്റി അയച്ച പരിപ്പി​െൻറ അളവ് വളരെ കുറവാണെന്നും പറഞ്ഞു. അതേസമയം, കേരളത്തിലെ ഫാക്ടറികൾ അടച്ചിടുേമ്പാഴും വി.എൽ.സി ഉടമകൾ ഇതരസംസ്ഥാനങ്ങളിലെ ഫാക്ടറികളിൽ തോട്ടണ്ടി സംസ്കരിച്ച് കൊല്ലം കശുവണ്ടി എന്ന പേരിൽ കയറ്റുമതി ചെയ്യുന്നു എന്നാണ് യൂനിയൻ നേതാക്കൾ ആരോപിക്കുന്നത്. മുമ്പ് അമേരിക്കയായിരുന്നു ഇന്ത്യൻ കശുവണ്ടിയുടെ വലിയ ഗുണഭോക്താക്കൾ. ഇപ്പോൾ അമേരിക്കൻ മാർക്കറ്റ് പൂർണമായും വിയറ്റ്നാം കൈയടക്കിയനിലയിലാണ്. ഇന്ത്യൻ പരിപ്പിനെക്കാൾ കിലോക്ക് 75 രൂപയോളം കുറവുള്ളതിനാലാണിത്. യന്ത്രവത്കൃത സംസ്കരണം വിയറ്റ്നാം നടത്തുന്നതിനാലാണ് അവർക്ക് വിലകുറച്ച് വിൽക്കാൻ കഴിയുന്നതെന്നും വ്യവസായികൾ പറയുന്നു. ബിനു ഡി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.