മരുന്ന്​ വിതരണത്തിന്​ ആശാ വർക്കർമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം ^കെ.പി.പി.എ

മരുന്ന് വിതരണത്തിന് ആശാ വർക്കർമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -കെ.പി.പി.എ പടം കൊല്ലം: സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണത്തിന് ഫാർമസിസ്റ്റുകളെ സഹായിക്കാനെന്ന പേരിൽ ആശാ വർക്കർമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോ. (കെ.പി.പി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുകളുടെ കുറഞ്ഞ കൂലി പുനർനിർണയിക്കുക, പി.എസ്.സി നിയമനം വേഗത്തിലാക്കുക, ആർദ്രം, വയോമിത്രം പദ്ധതികളിൽ ഫാർമസിസ്റ്റ് തസ്തിക ഒഴിവാക്കിയത് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഫാർമസിസ്റ്റ് സൊസൈറ്റി ഒാഫ് കേരള സെക്രട്ടറി കെ.ആർ. ദിനേഷ്കുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ജെ. അൻസാരി സ്വാഗതം പറഞ്ഞു. കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പ്രാക്കുളം സുരേഷ്, സംസ്ഥാന ട്രഷറർ വിജെ. റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം ഷാനില മൻസൂർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി ഗലീലിയോ ജോർജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: യോഹന്നാൻകുട്ടി (പ്രസി), പി.ജെ. അൻസാരി (സെക്ര), കൃഷ്ണലാൽ (ട്രഷ), വൈസ് പ്രസിഡൻറ് ഹാരിസ്, ഷീബ സേതുലാൽ (വൈസ് പ്രസി), രമാദേവി, രഘുനാഥൻ, ഹനീഷ് (ജോ. സെക്ര), റിനി ഫിലിപ്, ബ്രിജേഷ് രാജ്, ശ്രീലക്ഷ്മി, റീന, രാജീവ്, മഞ്ജു ഹരി, ജസീമ ബീഗം, വിജയലക്ഷ്മി, സിജു സെബാസ്റ്റ്യൻ, മാത്യു എബ്രഹാം, സ്മിഷ, മുഹമ്മദ് മിറോഷ്, മുഹമ്മദ് നിസാം, പി.എസ്. ധന്യ തുടങ്ങിയവരെ തെരഞ്ഞെടുത്തു. കൊല്ലം ഏരിയ പ്രസിഡൻറ് യോഹന്നാൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.