ഇളമാട് പഞ്ചായത്ത് ശാസ്​േത്രാത്സവം സമാപിച്ചു

ഓയൂർ: ഇളമാട് ഗ്രാമപഞ്ചായത്തുതല ശാസ്േത്രാത്സവം കാരാളികോണം സീതിസാഹിബ് സ്കൂളിൽ സമാപിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി വെളിയം ബി.ആർ.സിയുടെ നേതൃത്വത്തിലാണ് ശാസ്ത്രമേള നടന്നത്. ശാസ്ത്രപഠനം അന്വേഷണാത്മകമാണ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മേള നടന്നത്. സമാപനസമ്മേളനം ബി.ആർ.സി െട്രയിനർ അനൂപ്. എം.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. വിക്രമൻപിള്ള അധ്യക്ഷതവഹിച്ചു. വാർഡ് അംഗം നസീമാബീവി, അബ്ദുൽ വഹാബ്, റിസോഴ്സ് ടീച്ചർ മിനിജോൺ, ശ്രീലക്ഷ്മി, പി.ടി. ബീന എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.