കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക്​ നായുടെ ആക്രമണത്തിൽ പരിക്കേറ്റു

കാഞ്ഞിരംകുളം: തെരുവ് നായുടെ ആക്രമണത്തിൽനിന്ന് സ്കൂൾ . കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സിദ്ദീഖിനെയാണ് തെരുവുനായ് കടിച്ച് പരിക്കേൽപിച്ചത് . ബാലരാമപുരത്തെ പാർട്ടി പരിപാടി കഴിഞ്ഞ് കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് മുജീബിനൊപ്പം കാറിൽ മടങ്ങവെ തിങ്കളാഴ്ച വൈകീട്ട് നാേലാടെ കിടാരക്കുഴിയിലായിരുന്നു സംഭവം. കിടാരക്കുഴി ഗവ. എൽ.പി. സ്കൂളിലെ വിദ്യർഥികളെ റോഡരികിൽ തെരുവുനായ് ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട് കാർ നിർത്തി നായെ വിരട്ടി ഓടിക്കാൻ ശ്രമിക്കവെയായിരുന്നു നായ് സിദ്ദീഖിനെ കടിച്ച് പരിക്കേൽപിച്ചത്. കുട്ടികൾ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും നായ് സിദ്ദീഖി​െൻറ കൈപ്പത്തിയിൽ കടിച്ചു തൂങ്ങി. നായെ തൂക്കി നിലത്തടിച്ചതോടെയാണ് നായ് കടിവിട്ട് ഓടി രക്ഷപ്പട്ടത്. കൈക്ക് ആഴത്തിൽ മുറിവേറ്റ സിദ്ദീഖ് ഉടൻ വിഴിഞ്ഞം ആശുപത്രിയിലും അവിടെനിന്ന് ജനറൽ ആശുപത്രിയിലും ചികിത്സ തേടി. കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോട്ടോ - തെരുവുനായ് കടിച്ച് പരിക്കേൽപിച്ച സിദ്ദീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.