മനക്കരുത്തിൽ വൈകല്യം മറന്നു; മാജിക്കിൽ അവർ തീർത്തത്​ വിസ്​മയ ലോകം

തിരുവനന്തപുരം: മനക്കരുത്തിൽ മാജിക്കും കൈപ്പിടിയിലാക്കാമെന്ന് തെളിയിച്ച് ഭിന്നശേഷിക്കാരായ പ്രതിഭകൾ. പ്രഫഷനൽ മജിഷ്യരെ വെല്ലുന്ന മെയ്വഴക്കത്തോടെ പബ്ലിക് ലൈബ്രറി ഹാളിൽ കുട്ടികൾ പൂക്കളും വർണങ്ങളും വിതറിയപ്പോൾ നിറഞ്ഞ കൈയടിയോടെ സദസ്യർ പ്രോത്സാഹിപ്പിച്ചു. മാജിക് പ്ലാനറ്റി​െൻറ മൂന്നാം വാർഷിക ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ സംവിധാനം ഏർപ്പെടുത്തി ആരംഭിച്ച 'എംപവർ' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മാജിക് ഷോ. ഭിന്നശേഷിക്കാരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായാണ് കലാവതരണത്തിനായി സ്ഥിരംവേദി എംപവർ സജ്ജമാക്കിയത്. മജിഷ്യൻ ഗോപിനാഥ് മുതുകാടി​െൻറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെഞ്ഞെടുക്കപ്പെട്ട വഴുതക്കാട് റോട്ടറി സ്കൂളിലെ ആർ. വിഷ്ണു, പി.ആർ. രാഹുൽ, ശ്രീലക്ഷമി, പാങ്ങപ്പാറ എസ്.ഐ.എം.സി സ്കൂളിലെ ആർ. രാഹുൽ, എൻ. ശിൽപ, പട്ടം സ​െൻറ് മേരീസിലെ ജി. പാർവതി എന്നിവരാണ് മാജിക്കി​െൻറ വിസ്മയലോകം തീർത്തത്. സാമൂഹിക നീതി വകുപ്പി​െൻറ അനുയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരുമാണ് ഈ കുട്ടികൾ. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദം, ഹൈപർ ആക്ടിവിറ്റി, എം.ആർ എന്നിവ ബാധിച്ച കുട്ടികളാണ് മാന്ത്രികരുടെ കുപ്പായമണിഞ്ഞത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും ജന്മനാ കൈകാലുകളില്ലാതെ 75 ശതമാനം ശാരീരികവൈകല്യവുമായി ജീവിതത്തോട് പൊരുതി ജയിച്ച സി.പി. ഷിഹാബുദ്ദീനാണ് എംപവറി​െൻറ ആസൂത്രണത്തിനു പിന്നിൽ. മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസ്, കവയിത്രി സുഗതകുമാരി എന്നിവർ കുട്ടികളുടെ മാജിക് കാണാനും ആശീർവദിക്കാനും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.