കോർണർ പി.ടി.എയുമായി അഴിക്കോട്​ ഗവ. യു.പി.എസ്​

അഴിക്കോട്: അഴിക്കോട് ഗവ. യു.പി.എസിലെ േകാർണർ പി.ടി.എ ഞായറാഴ്ച വൈകീട്ട് മൂന്നിന് നടന്നു. വിദ്യാലയത്തിൽ നടക്കുന്ന പി.ടി.എ യോഗങ്ങളിൽ പല കാരണങ്ങളാൽ എത്താൻ കഴിയാത്ത രക്ഷാകർത്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന വേദിയാണ് കോർണർ പി.ടി.എ. യോഗം കൗൺസിലർ നൂർജി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ മോഹനകുമാർ, കോഒാഡിനേറ്റർ പ്രവിത, റിസോഴ്സ് അധ്യാപിക ദീപ്തി, വാർഡ് മെംബർമാരായ എ.എം. ഇല്യാസ്, ജെ. സബീന, പി.ടി.എ പ്രസിഡൻറ് എം. സുൽഫിക്കർ, എസ്.എം.സി ചെയർമാൻ ഇസ്മായിൽ, രക്ഷാധികാരി അബ്ദുസ്സമദ്, ഷാജഹാൻ, രാജലക്ഷ്മി, സ്കൂൾ ലീഡർ ഫിസാന ജന്നത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബാലു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.