എക്കോ​ ഷോപ്പിൽ വീണ്ടും മോഷണം; സാധനങ്ങൾ കവർന്നു

കൊല്ലം: ടൗൺ ഹാളിന് മുന്നിലെ എക്കോ ഷോപ്പിൽ വീണ്ടും മോഷണം. ശനിയാഴ്ച രാത്രിയായിരുന്നു കവർച്ച. കൊല്ലം നഗരസഭയുടെയും കർഷിക വികസന കർഷക ക്ഷേമവകുപ്പി​െൻറയും കൊല്ലം കൃഷിഭവ​െൻറയും ആഭിമുഖ്യത്തിലുള്ളതാണ് എക്കോ ഷോപ്. വാതിലി​െൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഉണക്ക മത്സ്യം, അച്ചാർ, തേൻ, എള്ള് എണ്ണ, കോഴിമുട്ട തുടങ്ങിയവയാണ് കവർന്നത്. കടയിൽ പണം സൂക്ഷിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല. രണ്ട് ആഴ്ച മുമ്പും സമാനരീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.