ക്ഷേത്രങ്ങളിൽ മോഷണം തുടർക്കഥ; പൊലീസിനെതിരെ പരാതി

ചാത്തന്നൂർ: ആദിച്ചനല്ലൂർ, നെടുമ്പന പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി മോഷണം. രണ്ടു പഞ്ചായത്തുകളിലെയും ആറ് ക്ഷേത്രങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. ആദിച്ചനല്ലൂർ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലാണ് അവസാനം മോഷണം നടന്നത്. ക്ഷേത്രത്തി​െൻറ പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഓഫിസ് തകർത്ത് സ്വർണവും പണവും മോഷ്ടിച്ചു. ആദിച്ചനല്ലൂർ ചിറയ്ക്ക് സമീപം കിഴക്കേ മാടൻകാവ് ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും മോഷ്ടിച്ചു. പ്ലാക്കാട് മൂർത്തിക്കാവ് ക്ഷേത്രത്തിലും കഴിഞ്ഞ രാത്രി മോഷണം നടന്നു. പൂജാരിയുടെ മുറി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതി​െൻറ കണക്കെടുത്ത് വരുകയാണ്. വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണാഭരണങ്ങളാണ് പൂജാരിയുടെ സ്വകാര്യ മുറിയിൽ സൂക്ഷിച്ചിരുന്നത്. നെടുമ്പന പഞ്ചായത്തിലെ പുലിയില- ഇളവൂർ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടന്നു. പുലിയില പോർക്കുളം ക്ഷേത്രത്തിലെ തിടപ്പള്ളി കുത്തിത്തുറന്ന് വഞ്ചികൾ എടുത്തു മാറ്റുകയും പണം മോഷ്ടിക്കുകയും ചെയ്തു. ഇളവൂർ കോളൂർ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറക്കാൻ ശ്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തു. ഇളവൂർ ചാവരുകാവ് ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ആദിച്ചനല്ലൂർ- നെടുമ്പന പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം തുടർക്കഥയാണെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.