സോളാർ: സരിതയുടെ പരാതി സർക്കാർ നീക്കത്തിന്​ ശക്തിപകരും​

തിരുവനന്തപുരം: സോളാർ വിഷയത്തിൽ സർക്കാർ കൈക്കൊള്ളുന്ന നടപടിക്ക് ശക്തിപകരുന്നതാണ് സരിതയുടെ പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, പരാതിക്കാരി ഇല്ലാതെ ഇൗ വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന ചോദ്യമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് 17 പേജുള്ള കത്തിലൂടെ സരിതതന്നെ മുഖ്യമന്ത്രിക്ക് പരാതിയായി നൽകിയതോടെ പ്രതിപക്ഷത്തി​െൻറ ഇൗ ആരോപണത്തി​െൻറ മുനയൊടിക്കാൻ ഇനി സർക്കാറിന് സാധിക്കും. സരിത വീണ്ടും പരാതിനൽകിയത് സർക്കാർ വൃത്തങ്ങളുടെകൂടി അറിവോടെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കത്തിൽ പറയുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിയമപ്രശ്നമൊന്നും ഇല്ല. പ്രത്യേക സംഘത്തെ ഇൗ അന്വേഷണത്തിന് നിയോഗിക്കണമെന്ന സരിതയുടെ ആവശ്യവും പ്രസക്തമാണ്. സോളാർ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുേമ്പാൾ പരാതിക്കാരി എവിടെയെന്ന പ്രതിപക്ഷത്തി​െൻറ ചോദ്യേത്താട് പ്രതികരിക്കാനും സർക്കാറിന് ഇൗ കത്ത് സഹായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.