സിംഹമായി വന്ന അമിത് ഷാ എലിയായി മടങ്ങി ^കോടിയേരി

സിംഹമായി വന്ന അമിത് ഷാ എലിയായി മടങ്ങി -കോടിയേരി തിരുവനന്തപുരം: ജനരക്ഷായാത്രക്ക് പയ്യന്നൂരില്‍നിന്ന് സിംഹമായി പുറപ്പെട്ട ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്ത് നിന്ന് എലിയായാണ് മടങ്ങിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പരിഹസിച്ചു. വികസനത്തി​െൻറ കാര്യത്തില്‍ അമിത് ഷാ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരളം തയാറാണ്. ബി.ജെ.പിയുടെ യാത്രക്ക് ജനങ്ങളെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. കൊലപാതകത്തി​െൻറ പേരില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന അമിത് ഷാ കാട്ടുപുലി പൊന്മാന്‍ ആകാന്‍ ശ്രമിക്കുന്നതുപോലെയാണ്. കൊലപാതക രാഷ്ട്രീയത്തി​െൻറ ചേറില്‍ പൂണ്ടുകിടന്ന് സമാധാനത്തി​െൻറ സുവിശേഷം പറയാന്‍ അമിത് ഷാ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ജനരക്ഷായാത്ര ആരംഭിച്ചശേഷം 56 കേന്ദ്രങ്ങളില്‍ സി.പി.എം, -സി.പി.ഐ-, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടെന്നന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ആർ.എസ്.എസാണ് മറുപടി പറയേണ്ടത്. അക്രമങ്ങള്‍ക്ക് സൗകര്യവും പ്രോത്സാഹനവും നല്‍കാനാണ് ജനരക്ഷായാത്ര നടത്തിയത്. കൊലപാതകങ്ങളുടെ പേരില്‍ സി.ബി.ഐയെയും ഉപയോഗിക്കുന്നു. ഏഴ് കൊലപാതകക്കേസുകളില്‍ ഹൈകോടതിയില്‍ വന്ന ഹരജികളില്‍ നടപടികളാകുംമുമ്പ് തന്നെ കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ നിലപാട് സ്വീകരിച്ചത് അസാധാരണ നടപടിയാണ്. അമിത് ഷായുടെ നിർദേശാനുസരണമാണ് സി.ബി.െഎ ഇൗ നിലപാട് സ്വീകരിച്ചത്. 35,000 ഹിന്ദുവോട്ടുള്ള വേങ്ങരയില്‍ ബി.ജെ.പിക്ക് കിട്ടിയത് 5000 വോട്ടാണ്. അവരുടെ കുപ്രചാരണം ജനം പാടെതള്ളിയെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതപരമായ ധ്രുവീകരണം നടത്താനുള്ള ആർ.എസ്.എസ് ലക്ഷ്യം കേരളത്തിൽ വിലപ്പോകില്ല. കേന്ദ്ര ഭരണം ഉപയോഗിച്ച് കേരളത്തിൽ ആക്രമണം പ്രോത്സാഹിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനരക്ഷായാത്രയുടെ േശാഭ കെടുത്താനാണ് സോളാർ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതെന്ന അമിത് ഷായുടെ അഭിപ്രായം കോൺഗ്രസുമായി ചേർന്ന് സി.പി.എം വിരുദ്ധ സഖ്യമുണ്ടാക്കാനുള്ള നീക്കമാണ്. വികസനത്തി​െൻറ കാര്യത്തില്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണ്. ബി.ജെ.പി ഭരിക്കുന്ന ഏതു സംസ്ഥാനവുമായി നോക്കിയാലും കേരളം ഏറെ മുന്നിലാണ്. എന്നാല്‍, അക്രമത്തി​െൻറ കാര്യത്തില്‍ അവരുമായി സി.പി.എം മത്സരത്തിനില്ല. അക്രമത്തെ അക്രമം കൊണ്ടല്ല, ജനങ്ങളെ അണിനിരത്തിയാകും സി.പി.എം പ്രതിരോധിക്കുകയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.