വർണവിസ്മയം തീർത്ത് ദീപാവലി ആഘോഷം

തിരുവനന്തപുരം: പടക്കങ്ങളിൽ . കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ കുറച്ച് വർണ-ദൃശ്യ വിസ്മയങ്ങൾ തീർക്കുന്ന പടക്കങ്ങൾ കത്തിച്ചാണ് നഗരം ദീപാവലിയെ വരവേറ്റത്. ജി.എസ്.ടിയിൽ പടക്കവിപണിയിൽ വിലവർധനവ് ഉണ്ടായെങ്കിലും ആഘോഷങ്ങളെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. നേരത്തെ പടക്കങ്ങൾക്ക് 14.5 ശതമാനം ആയിരുന്ന നികുതി ജി.എസ്.ടിയിൽ 28 ശതമാനമായി. മുമ്പ് രണ്ടുശതമാനം വിൽപന നികുതിയും 12.5 ശതമാനം എക്സൈസ് തീരുവയും ഈടാക്കിയിരുന്ന സ്ഥാനത്താണിത്. പുറമേ പാക്കിങ്ങിനും തൊഴിലാളികളുടെ ഇൻഷുറസിനുമൊക്കെയായി ആറുശതമാനം അധികചെലവുമുണ്ട്. കൂലിയടക്കം ചെലവുകളിലുണ്ടായ വർധനവ് പടക്കവിലയിലും പ്രതിഫലിച്ചു. 20 രൂപക്ക് ലഭിച്ചിരുന്ന ചെറിയ കമ്പിത്തിരി പായ്ക്കറ്റി​െൻറ വില ഇത്തവണ 40 ആയി. മത്താപ്പ്, തറചക്രം, പൂത്തിരി എന്നിവയുടെ വിലയുടെ കാര്യത്തിലും സമാനസ്ഥിതിയായിരുന്നു. എന്നാൽ, ഇതൊന്നും വിൽപനയെയോ ആഘോഷത്തേയോ ബാധിച്ചില്ല. വലിയ ശബ്ദമുള്ള പടക്കങ്ങൾക്ക് നിയന്ത്രണമുള്ളത് കാരണം ചൈനീസ് പടക്കങ്ങൾ, റോക്കറ്റ് മുതലായ അപകടം കുറഞ്ഞവയായിരുന്നു ആകാശത്ത് വർണ വിസ്മയങ്ങൾ തീർത്തത്. ആഘോഷഭാഗമായി രാത്രി െെവകിയും പടക്കക്കടകൾ തുറന്നിരുന്നു. പുറമേ, പ്രതേ‍്യക പാക്കറ്റുകളിൽ പരസ്പരം മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം പൊടിപൊടിച്ചു. തമിഴ്നാടുമായി കൂടുതൽ ബന്ധമുള്ളവരാണ് തലസ്ഥാനനഗരിയുടെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവരിൽ അധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.