മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്നാണ്​ സി.പി.​െഎ നിലപാട്​ ^കാനം

മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്നാണ് സി.പി.െഎ നിലപാട് -കാനം കൊല്ലം: രാജ്യത്തെ വർഗീയതയെ എതിർക്കുന്നതിന് എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിച്ച് നീങ്ങണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമല്ല ദേശീയതലത്തിലുള്ളതെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം. ഈ വിഷയത്തിൽ സി.പി.എമ്മി​െൻറ നിലപാടിനെ കുറിച്ച് അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നതിൽ തെറ്റൊന്നുമില്ല. പാർട്ടിയിലെ മന്ത്രിമാരെക്കുറിച്ച് സി.പി.ഐയും വിലയിരുത്തൽ നടത്താറുണ്ട്. ചില പോരായ്മകൾ ശ്രദ്ധയിൽപെട്ടത് തിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാറിൽ ഇപ്പോഴും ഒഴിപ്പിക്കൽ നടക്കുന്നുണ്ട്. ചില ഒഴിപ്പിക്കലിനെതിരെ കോടതി വിധി നിലവിലുണ്ട്. വിവരാവകാശ നിയമപ്രകാരം സോളാർ റിപ്പോർട്ട് നൽകാൻ കഴിയില്ല. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെക്കുമ്പോൾ അത് പൊതുരേഖയാകും. അപ്പോൾ ആർക്കുവേണമെങ്കിലും അത് പരിശോധിച്ച് പകർപ്പുകൾ എടുക്കാം. മാറാട് കലാപത്തെക്കുറിച്ചുള്ള ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് കിട്ടിയത് അന്നത്തെ യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ്. ആ റിപ്പോർട്ട് സഭയിൽ വെച്ചില്ല. തുടർന്നുവന്ന വി.എസ് സർക്കാറാണ് റിപ്പോർട്ട് സഭയുടെ േമശപ്പുറത്ത് െവച്ചത്. കമീഷൻ അന്വേഷണ ഏജൻസി അല്ല. പ്രാഥമികമായി കേസ് നിലനിൽക്കുന്നതാണോ എന്നാണ് അന്വേഷിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുടരന്വേഷണവും വേറെ കേസുകൾ എടുക്കുന്നതുമൊക്കെ ശേഷമുള്ള നടപടികളാണ്. ജനരക്ഷ മാർച്ചിനോട് അനുബന്ധിച്ച് ഉത്തരേന്ത്യയിലെ ബി.ജെ.പി നേതാക്കൾ ഇവിടെവന്ന് പ്രസംഗിച്ചതോടെ ബി.ജെ.പി എന്താണെന്ന് കേളത്തിലുള്ളവർക്ക് മനസ്സിലായി. സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി നടത്തുന്ന മാർച്ച് തെറ്റാണ്. അത് ജനാധിപത്യമര്യാദകൾക്ക് നിരക്കുന്ന കാര്യമല്ല. എൽ.ഡി.ഫിലേക്ക് പുതിയകക്ഷികളെ എടുക്കാൻ ആരിൽനിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.