വയലാർ സ്​മൃതിയിൽ വിജയശ്രീ പാട്ടുകൂട്ടത്തിെൻറ ഗാനസന്ധ്യ

കുണ്ടറ: അറുപതാണ്ട് തികയുന്ന ചെറുമൂട് വിജയശ്രീ ആർട്ട്സ് ക്ലബി​െൻറ സംഗീതപോഷണ പരിപാടിയായ പാട്ടുകൂട്ടം മൂന്നാംവർഷം പിന്നിടുന്നു. മാസവും രണ്ടാമത്തെ ശനിയാഴ്ച ക്ലബി​െൻറ തിരുമുറ്റത്ത് പ്രായഭേദമേന്യേ ഗായകർ ഒത്തുകൂടി കരോക്കേ സംവിധാനത്തി​െൻറ സഹായത്തോടെ ഗാനങ്ങൾ ആലപിക്കുന്ന ഗാനാർച്ചനക്ക് മൂന്ന് വയസ്സ് തികഞ്ഞു. മലയാള ഗാനശാഖയിലും കവിതാശാഖയിലും സർഗവസന്തം വിരിയിച്ച കവി വയലാർ രാമവർമ അനുസ്മരണവും സംഗീതസന്ധ്യയും നടത്തിയാണ് പാട്ടുകൂട്ടം മൂന്നാംവാർഷികം ആഘോഷിച്ചത്. ആറ് വയസ്സുകാരി മുതൽ അറുപത്തിയാറുകാരൻ വരെയുള്ള ഗായകരുടെ നിരയാണ് 32 വയലാർ ഗാനങ്ങൾ ആലപിച്ചത്. പെരിനാട് പഞ്ചായത്ത് ഓപൺ എയർ ഒാഡിറ്റോറിയത്തിൽ നടന്ന വയലാർ അനുസ്മരണത്തിലും സംഗീതസന്ധ്യയിലും പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. എം.പി. മധുലാൽ വയലാർ അനുസ്മരണം നടത്തി. േപ്രാഗ്രാം കോഒാഡിനേറ്റർ ബി. സന്തോഷ്കുമാർ, ജെ. ശശികുമാർ, എസ്. കിഷോർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.