ഹൈകോടതി വിദ്യാർഥികളുടെ മൗലികാവകാശങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു -^കെ.വി. സഫീർഷ

ഹൈകോടതി വിദ്യാർഥികളുടെ മൗലികാവകാശങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു --കെ.വി. സഫീർഷ കൊല്ലം: കാമ്പസുകളിൽ രാഷ്ട്രീയം വിലക്കുന്ന ഹൈകോടതി വിദ്യാർഥികളുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിക്കുകയാെണന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ. ഫ്രറ്റേണിറ്റി ജില്ല പ്രഖ്യാപന സമ്മേളനം കൊല്ലം സി.എസ്.ഐ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനൽകുന്ന സംഘടിക്കാനും ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കുണ്ട്. കോടതിവിധിയിലൂടെ ഇത്തരം മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. കാമ്പസ് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി വിദ്യാർഥി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് ഫ്രറ്റേണിറ്റി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി പ്രഖ്യാപനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കാവാട്ട്, സെക്രട്ടറി കെ.എസ്. നിസാർ, സംസ്ഥാന കമ്മിറ്റി അംഗം അസ്ലം അലി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഇസ്മയിൽ ഖനി, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുസ്സമദ് പുള്ളിയിൽ, അസെറ്റ് ജില്ല പ്രസിഡൻറ് എ.എ. കബീർ, സമ്മേളന സംഘം രക്ഷാധികാരി ഡോ. അശോകൻ എന്നിവർ സംസാരിച്ചു. 35 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജില്ല ഭാരവാഹികൾ: എസ്.എം. മുഖ്താർ (പ്രസി), മീനു കൊല്ലം, എസ്. സഹ്ല (ജനറൽ സെക്ര), അനസ് കരുകോൺ, സിത്താര, അനീഷ് ഖാൻ (വൈസ് പ്രസി), എബിൻ ബാലാജി, അസ്‌ലം പേഴുംമൂട്, അശ്വതി നിലമേൽ, റമീസ് കടയ്ക്കൽ (സെക്ര), ബിജു കൊട്ടാരക്കര, ആരിഫ് സലാഹ്, ഫാത്തിമ ഇബ്രാഹീം, തൻസീർ ലത്തീഫ്, റുഫ്സീന റഹീം (സെക്രട്ടേറിയറ്റ് അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.