ഭരണിക്കാവിൽ ഓട്ടോസ്​റ്റാൻഡ്​ നിർമിക്കാൻ എം.എൽ.എ 30 ലക്ഷം അനുവദിച്ചു

ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഓട്ടോറിക്ഷ സ്റ്റാൻഡ് നിർമിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പി​െൻറ ഭരണാനുമതി ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. സ്റ്റാൻഡ് നിർമിക്കുന്നതിനായി ആസ്തി വികസനനിധിയിൽനിന്ന് എം.എൽ.എ 30 ലക്ഷം രൂപ അനുവദിച്ചു. ടൗണിലൂടെ കടന്നുപോകുന്ന കല്ലട പദ്ധതി കനാലിന് കോൺക്രീറ്റ് മേൽമൂടിയിട്ട് അവിടെ സ്റ്റാൻഡ് നിർമിക്കാനാണ് ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ തയാറാക്കിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ടൗണിൽനിന്ന് സ്റ്റാൻഡിലേക്ക് ഇൻറർലോക്ക് കട്ട വിരിച്ച റോഡും നിർമിക്കും. വിവിധ ട്രേഡ് യൂനിയനുകളും ശാസ്താംകോട്ട പഞ്ചായത്തും ഉൾപ്പെടെ വിവിധ തലങ്ങളിൽനിന്ന് ഭരണിക്കാവിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിനായി നിരന്തരം ആവശ്യം ഉയർന്നുവരുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.