രണ്ടാംദിനത്തിലും സ്​കൂളുകളിൽ മുന്നിൽ പത്തനാപുരം എം.ടി.എച്ച്​.എസ്​

കൊല്ലം: ജില്ല സ്കൂൾ കായികമേളയിൽ പുനലൂർ ഉപജില്ലയിലെ പത്തനാപുരം എം.ടി.എച്ച്.എസാണ് രണ്ടാംദിനത്തിലും പോയൻറ് നേട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. രണ്ടാംദിനം അവസാനിക്കുേമ്പാൾ 63 പോയേൻറാടെ മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് പത്തനാപുരം എം.ടി.എച്ച്.എസി​െൻറ കുതിപ്പ്. ഒമ്പത് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് എം.ടി.എച്ച്.എസി​െൻറ ചുണക്കുട്ടികൾ വാരിക്കൂട്ടിയത്. ചവറ ഉപജില്ലയിലെ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് പന്മനമനയിൽ ആണ് പോയൻറ് നിലയിൽ രണ്ടാമത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 34 േപായൻറാണ് പന്മനമനയിലി​െൻറ സമ്പാദ്യം. 26 പോയൻറുമായി അഞ്ചൽ ഉപജില്ലയിലെ ഗവ. എച്ച്.എസ്.എസ് വയലയാണ് മൂന്നാംസ്ഥാനത്ത് തുടരുന്നത്. അഞ്ച് സ്വർണവും ഒരു വെങ്കലവുമാണ് വയലയുടെ സമ്പാദ്യം. 22 പോയൻറുമായി കൊല്ലം ഉപജില്ലയിലെ ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരിയാണ് നാലാമതുള്ളത്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് തങ്കശേരിക്ക് ലഭിച്ചത്. 20 പോയൻറ് വീതംനേടി പുനലൂർ ഉപജില്ലയിലെ െസൻറ് ഗൊരട്ടി എച്ച്.എസ്.എസ് പുനലൂരും അഞ്ചൽ ഉപജില്ലയിലെ എ.എം.എം.എച്ച്.എസ് കരവാളൂരും പോയൻറ് നിലയിൽ അഞ്ചാംസ്ഥാനത്ത് തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.