സമഗ്രവികസനത്തിന് ജില്ല പദ്ധതി വരുന്നു

കൊല്ലം: ജില്ലയുടെ സമഗ്രവികസനം വിഭാവനംചെയ്യുന്ന ജില്ല പദ്ധതിയുടെ രൂപരേഖ തയാറാകുന്നു. സംസ്ഥാന സർക്കാറി​െൻറ നിർദേശപ്രകാരം ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപംനൽകുന്നത്. സർക്കാർ വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ, വിവിധ ഏജൻസികൾ തുടങ്ങി വികസനത്തി​െൻറ മേഖലയിൽ ഇടപെടുന്ന സംവിധാനങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയാണ് ലക്ഷ്യം. സ്ഥലം ആസൂത്രണം, ജലമടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ പങ്കിടൽ, പരിസ്ഥിതിസംരക്ഷണം, അടിസ്ഥാന സൗകര്യങ്ങളുടെ സംയോജിത വികസനം എന്നിവ പദ്ധതിയുടെ ഭാഗമാകും. വിവിധ മിഷനുകളുടെ പ്രവർത്തനവും ജനകീയാസൂത്രണവും ജില്ല പദ്ധതിയിലൂടെ കൂടുതൽ സജീവമാക്കും. രണ്ട് ഭാഗങ്ങളായാണ് പദ്ധതി തയാറാക്കുക. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാകും ആദ്യഭാഗം. കേന്ദ്ര--സംസ്ഥാന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ നടപ്പ് വാർഷികപദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ രണ്ടാംഭാഗമായി ഉൾപ്പെടുത്തും. ജില്ലയുടെ ജനസംഖ്യ, ഭൂപ്രകൃതി, ജനസംഖ്യ വളർച്ച, വികസനചരിത്രം, ഭൂപടം, വിഭവലഭ്യത, ഉൽപാദന--സേവന--പശ്ചാത്തലമേഖലകൾ, പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരശേഖരണം ആരംഭിച്ചു. നവംബർ 22ന് കരട് പദ്ധതി ജില്ല ആസൂത്രണസമിതിയിൽ അവതരിപ്പിക്കും. ഡിസംബർ 22ന് നടക്കുന്ന ജില്ല വികസന സെമിനാറിൽ അന്തിമരൂപം നൽകും. 2018 ജനുവരി അഞ്ചിന് പദ്ധതി സംസ്ഥാന സർക്കാറിന് സമർപ്പിക്കും. സംസ്ഥാനതലത്തിലെ വികസന കൗൺസിൽ (എസ്.ഡി.സി) നിർദേശിക്കുന്ന മാറ്റങ്ങളോടെ ജനുവരി 15ന് ജില്ല പദ്ധതി നിലവിൽവരും. ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച 19 ഉപസമിതികളിലെ അംഗങ്ങൾക്കായുള്ള ശിൽപശാലയും ഏകദിന പരിശീലനവും നടന്നു. പദ്ധതിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിരവധിനിർദേശങ്ങൾ ഉപസമിതികൾ ശിൽപശാലയിൽ അവതരിപ്പിച്ചു. ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. പദ്ധതി രൂപവത്കരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡൻറ് പറഞ്ഞു. കലക്ടർ ഡോ. എസ്. കാർത്തികേയൻ ആമുഖപ്രഭാഷണം നടത്തി. ജില്ല ആസൂത്രണസമിതി സർക്കാർ നോമിനി എം. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു, എസ്.ആർ.ജി റിസോഴ്സ് പേഴ്സൺ എസ്. ജമാൽ, എസ്.ആർ.ജി കോഓഡിനേറ്റർ േപ്രംലാൽ, ജില്ല പ്ലാനിങ് ഓഫിസർ ആർ. മണിലാൽ, ആസൂത്രണസമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ശിൽപശാലയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.