കുണ്ടറ ഉപജില്ല ശാസ്​ത്രമേള സമാപിച്ചു

കുണ്ടറ: നീരാവി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം, പ്ലാസ്റ്റിക്കിൽനിന്ന് ഡീസലിന് സമാനമായ എണ്ണ ഉൽപാദനം, 1200 കിലോ മീറ്ററിൽ പായുന്ന ഹൈപവർ ലൂപ് വെഹിക്കിൾ തുടങ്ങി നൂതനങ്ങളായ ആശയങ്ങളുമായി കുണ്ടറ ഉപജില്ല ശാസ്ത്ര- സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി പ്രവർത്തിപരിചയമേള. രണ്ട് ദിവസം നീളുന്ന മേള വെള്ളിയാഴ്ച സമാപിച്ചു. 96 സ്കൂളുകളിൽനിന്നായി 1,836 കുട്ടികൾ മേളയിൽ പങ്കെടുത്തു. ചിറ്റുമല സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സമാപനസമ്മേളനം കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. ഷൈലജ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി. ലക്ഷ്മി, പഞ്ചായത്തംഗങ്ങളായ കല്ലട ഫ്രാൻസിസ്, കെ. പാപ്പച്ചൻ, ബി. സതീഷ്കുമാർ, കുമാരി സച്ചു, പി.ടി.എ വൈസ് പ്രസിഡൻറ് എസ്.സാബു, കെ. മധു, രാജേശ്വരി അമ്മ, സ്റ്റാഫ് സെക്രട്ടറി ഡി. ജെയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.