ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള വഞ്ചിയൂരിലെ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ൈട്രബ്യൂണലി​െൻറ കാര്യാലയത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ്- II തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാറി​െൻറ വിവിധ വകുപ്പുകളിൽ സമാനതസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോറം 144 കെ.എസ്.ആർ പാർട്ട്- 1, മേലധികാരിയിനിന്ന് ലഭിക്കുന്ന നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ൈട്രബ്യൂണൽ, ശ്രീമൂലം ബിൽഡിങ്സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം -695 035 എന്ന വിലാസത്തിൽ നവംബർ 31നകം തപാൽ മുഖേനയോ നേരിട്ടോ എത്തിക്കണം. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി 2017-18 അധ്യയനവർഷത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിന് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. കോട്ടയം ഗവൺമ​െൻറ് നഴ്സിങ് കോളജിൽ എസ്.ടി വിഭാഗം ആൺകുട്ടികളുടെ രണ്ടും കോഴിക്കോട് ഗവൺമ​െൻറ് നഴ്സിങ് കോളജിലെ എസ്.സി വിഭാഗം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഓരോ ഒഴിവും ഉൾപ്പെടെ ആകെ നാല് ഒഴിവുകളുണ്ട്. ഒക്ടോബർ 21ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലാണ് (മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം) സ്പോട്ട് അഡ്മിഷൻ നടത്തുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ െപ്രാസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ േപ്രാക്സി മുഖാന്തരമോ എത്തണം. നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സമിതി കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി 20ന് രാവിലെ 11ന് വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഉച്ചക്ക് രണ്ടിന് പുൽപ്പള്ളിയിലെ കേരള ആർച്ചറി അക്കാദമി സന്ദർശിക്കും. വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ പി.എസ്.സി നിയമനങ്ങൾ, സ്പോർട്സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾ/സംഘടന പ്രതിനിധികൾ എന്നിവരിൽനിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കും. തുടർന്ന് ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും സമിതി മുമ്പാകെ പരാതികളും നിർദേശങ്ങളും നേരിട്ടറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.