കോർപറേഷൻ കൗൺസിൽ: കോടതിവിധി അന്തിമഘട്ടത്തിൽ; ചണ്ടിഡിപ്പോ പ്രവർത്തനം ഉടൻ ^മേയർ

കോർപറേഷൻ കൗൺസിൽ: കോടതിവിധി അന്തിമഘട്ടത്തിൽ; ചണ്ടിഡിപ്പോ പ്രവർത്തനം ഉടൻ -മേയർ കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ പോകുന്ന േപ്രാജക്‌ടി​െൻറ മാതൃക തയാറാക്കി ഹരിത ൈട്രബ്യൂണൽ നിർദേശപ്രകാരം സമർപ്പിച്ചിട്ടുണ്ടെന്നും ഡിപ്പോയുമായി ബന്ധപ്പെട്ട കേസി​െൻറ വിധി വന്നാൽ അടുത്തവർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും കോർപറേഷൻ കൗൺസിലിൽ മേയർ വി. രാ‌ജേന്ദ്രബാബു. അതേസമയം, അപ്പീൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ അവ ഒഴിവാക്കാനുള്ള ശ്രമങ്ങളും എല്ലാ പാർട്ടികളുടെയും പ്രതിനിധികളുമായി ചർച്ചകളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അയത്തിൽ, അഞ്ചാലുംമൂട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഗതാഗത പ്രശ്‌നങ്ങൾ ഉള്ള റോഡുകൾ െതരഞ്ഞെടുത്ത് വീതി കൂട്ടുന്നതി​െൻറ പ്രവർത്തനങ്ങൾ നടത്തും. കല്ലുതാഴം പോലുള്ള ഭാഗങ്ങളിൽ സ്ഥലം വിട്ടുനൽകാൻ ആരും തയാറാവാത്തതാണ് വികസനത്തിന് തടസ്സം- അദ്ദേഹം പറഞ്ഞു. നഗരത്തിലെയും എല്ലാ വാർഡുകളിലെയും തെരുവുവിളക്ക് പ്രശ്‌നം അടുത്ത വർഷത്തിന് മുമ്പ് പൂർണമായും പരിഹരിക്കുമെന്നും ടൂറിസം സാധ്യതകൾക്ക് നല്ല പദ്ധതികൾ സമർപ്പിച്ചാൽ കോർപറേഷന് ഫണ്ട് അനുവദിച്ചുനൽകാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം വാക്കുനൽകിയതായും അദ്ദേഹം അറിയിച്ചു. ശക്തികുളങ്ങര ഭാഗങ്ങളിൽ ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതിയാണ് കൗൺസിലർ മീനാകുമാരി ഉയർത്തിയത്. ശാസ്‌താംകോട്ട കായലിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ കുഴൽക്കിണറുകളിൽനിന്ന് പമ്പുചെയ്യുന്ന വെള്ളത്തിൽ ചേറുമണവും നിറ വ്യത്യാസവുമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്‌ത്രീകൾക്ക് പെൻഷൻ ഏർപ്പെടുത്തിയപ്രകാരം പുരുഷന്മാർക്കും പെൻഷൻ നടപ്പാക്കാനുള്ള പ്രമേയം പാസാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിനു സമീപവും വേളാങ്കണ്ണി പള്ളിക്ക് സമീപവും ഗതാഗത തടസ്സം അനുഭവപ്പെടുന്നത് പരിഹരിക്കണമെന്ന് കൗൺസിലർ രാജേന്ദ്രൻ ആവശ്യപ്പെട്ടു. ആർ.പി മാളിനു മുന്നിലും ക്യു.എ.സി റോഡിലും കാറുകളും മറ്റും പാർക്ക് ചെയ്യുന്നതിന് എതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല വിക്‌ടോറിയ ആശുപത്രിയിലെ ജനസേവന കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രേം ഉഷാർ പറഞ്ഞു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്‌റ്റിക് കവറുകൾ വഴിയോര കച്ചവടക്കാർ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഉടൻ പരിഹാരം കാണണമെന്നും കരിക്കോട് പാലത്തിന് താഴെ മാലിന്യം തള്ളൽ കൂടുന്നത് പരിസരവാസികളെ ബാധിക്കുന്നുവെന്നും കൗൺസിലിൽ ചൂണ്ടിക്കാട്ടി. പി.എം.എ.വൈ, ലൈഫ് പദ്ധതികളുമായി ബന്ധപ്പെട്ട് വീടുകൾക്ക് കാത്തിരിക്കുന്നവർക്ക് നീതി ലഭ്യമാക്കണം, കോർപറേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ ലേലംചെയ്യാൻ നടപടിയെടുക്കണം, കൊല്ലം ബീച്ചിൽ പാർക്കിങ്ങിന് അനുവദിച്ച പ്രദേശത്തല്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് നടത്തിപ്പുകാർ പാർക്കിങ് ഫീ ഈടാക്കുന്നത് തടയുക തുടങ്ങിയ നിർദേശങ്ങളും കൗൺസിലിൽ ഉയർന്നു. നഗരത്തിൽ കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്നതും വെള്ളം കുഴൽക്കിണറിൽനിന്നും പമ്പുചെയ്യുന്നതും മൂലമുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയൻ വ്യക്തമാക്കി. കൊല്ലം ബീച്ചിൽ അനധികൃതമായി പാർക്കിങ് ഫീ ഈടാക്കുന്നതിനെക്കുറിച്ച് നേരിട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അറിയിച്ചു. 12ന് രാവിലെ 10ന് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ ഭിന്നശേഷിക്കാ‌ർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്നും കൗൺസിലിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.