കനത്തമഴ: പെരുമ്പുഴയിൽ വീടിന് മുകളിൽ മരം വീണു

കുണ്ടറ: രാത്രിയിൽ കനത്ത മഴയെ തുടർന്ന് കടപുഴകിയ മരം വീടിന് മുകളിൽ വീണു. പെരുമ്പുഴ കൈപ്പള്ളിക്കാവിന് സമീപം തൃക്കോയിക്കൽ കരിക്കുളങ്ങര തെക്കതിൽ ബാലകൃഷ്ണ​െൻറ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ മരം വീണത്. വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. മരം പുരക്ക് മുകളിൽ വീഴുമ്പോൾ 70 വയസ്സുകാരനായ ബാലകൃഷ്ണനും ഭാര്യ ശാന്തമ്മയും (69) വീട്ടിലുണ്ടായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റും വീടി​െൻറ കല്ല് കെട്ടിയ ഭിത്തിയും തകർന്നു. വീട്ടുപകരണങ്ങൾക്കും കേടുപറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.