ചലനാത്മകമാകണം ഇസ്​ലാമിക പ്രസ്ഥാനങ്ങൾ ^സി.ടി. സുഹൈബ്​

ചലനാത്മകമാകണം ഇസ്ലാമിക പ്രസ്ഥാനങ്ങൾ -സി.ടി. സുഹൈബ് കൊല്ലം: മാറിവരുന്ന കാലഘട്ടത്തെ അതിജീവിക്കാൻ ചലനാത്മകമാകണം ഇസ്ലാമിക പ്രസ്ഥാനങ്ങളെന്ന് എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് പറഞ്ഞു. എസ്.െഎ.ഒ ദക്ഷിണ കേരള സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ഇസ്ലാമിയ കോളജ് യൂനിറ്റ് സംഘടിപ്പിച്ച പ്രസ്ഥാനിക പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലിച്ചുകൊണ്ടിരിക്കുന്നവർക്കേ ഇൗ കാലഘട്ടത്തിൽ നിലനിൽപ് സാധ്യമാകൂവെന്ന് അദ്ദേഹം സൂചിപ്പിച്ചു. കോളജ് യൂനിറ്റ് പ്രസിഡൻറ് ജാബിർ ഹക്കീം അധ്യക്ഷത വഹിച്ചു. അഞ്ച് സെഷനുകളായി നടന്ന ക്യാമ്പിൽ പ്രബോധനം വാരിക എക്സിക്യൂട്ടിവ് എഡിറ്റർ അശ്റഫ് കീഴുപറമ്പ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ്, എസ്.െഎ.ഒ സംസ്ഥാന സമിതി അംഗം സി.എസ്. ഷാഹീൻ, അധ്യാപകരായ ഉസ്മാൻ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അജാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ അമീൻ അർഷദ് നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആശ്രാമം ഹോക്കി സ്റ്റേഡിയം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ് -രാവിലെ 7.00 ഉളിയക്കോവിൽ ശ്രീഭദ്രാദേവീക്ഷേത്രം: രോഹിണി മഹോത്സവം -തിരുവാതിര കളി -രാത്രി 7.30 ശക്തികുളങ്ങര പള്ളിക്ക് സമീപം: ശക്തികുളങ്ങര നാടകോത്സവം -വൈകു. 7.00 ഇളമ്പള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ: കുണ്ടറ ഉപജില്ല കലോത്സവം -രാവിലെ 9.30 നല്ലില ജങ്ഷൻ: ബി.എസ്.എൻ.എൽ മേള - രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.